കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്: ടോപ്പ് സ്റ്റേറ്റ് സ്റ്റാർട്ടപ്പ് സിസ്റ്റം

 

കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ് 2018 അവാർഡിൽ ടോപ്പ് സ്റ്റാർട്ടപ്പ് സിസ്റ്റത്തിനുള്ള അവാർഡ് കേരള സ്റ്റാർട്ടപ്പ് മിഷന് ലഭിച്ചു. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം പടുത്തുയർത്തിയതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷന് ഈ അംഗീകാരം ലഭിച്ചത്.

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഈ വർഷത്തെ ടോപ് പെർഫോർമർ എന്ന കാറ്റഗറിയിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ മുന്നിലെത്തിയത്. എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ നിർമിച്ചതും, 2014 മുതൽ ഉള്ള മികച്ച സ്റ്റാർട്ടപ്പ് പോളിസി പാലിച്ചതിനാലും, Kerala Startup Corpus Fund ലൂടെ മികച്ച രീതിയിൽ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം ചെയ്തതിനാലും ആണ് റാങ്കിങ്ങിൽ മുന്നിലെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സാധിച്ചത്.

കൂടാതെ, ഇൻക്യൂബേഷൻ ഹബ്ബുകൾക്കും, മികച്ച രീതിയിൽ സ്റ്റാർട്ടപ്പ് പോളിസി കൊണ്ടുവന്നതിലും, ബോധവൽക്കരണം നടത്തിയതിനുമൊക്കെ പ്രത്യേക പരാമർശവും ഉണ്ടായി. കേരളത്തെ കൂടാതെ കർണാടകം, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ടോപ്പ് പെർഫോർമർ അവാർഡിനർഹരായി. അതെ സമയം ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത് ഗുജറാത്ത് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!