മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ പി.പി യൂണിറ്റിന് കീഴിലുള്ള മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയുടെ 11, 14 ,15 ,19 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംക്ലാസ് വിജയിച്ച,അതത് വാര്‍ഡുകളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. പ്രായപരിധി 25 നും 45 നും മധ്യേ. ആശാവര്‍ക്കര്‍മാരുടെ അഞ്ച് മൊഡ്യൂള്‍ ട്രെയ്നിംഗില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. അര്‍ഹരായവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും റേഷന്‍ കാര്‍ഡിന്‍റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ 29-നകം അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-224549.

LEAVE A REPLY

Please enter your comment!
Please enter your name here