ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. മനുഷ്യശരീരത്തില്‍ 100% കഴിവോടെ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക അവയവമാണ് കണ്ണ്. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ഇന്ദ്രിയം ആണ് കണ്ണ്. കണ്ണിലെ കോര്‍ണിയയാണ് അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ സ്വീകരിക്കുന്ന ശരീരഭാഗം. സാധാരണ നമ്മുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തുന്നത് രക്തത്തിലൂടെയാണ്. അന്തരീക്ഷത്തില്‍ നിന്നുമുള്ള ഓക്‌സിജന്‍ ശ്വസനം വഴി മൂക്കിലൂടെ ശ്വാസ കോശത്തിലെത്തുന്നു.

ശ്വാസകോശത്തിലെത്തിയ ഓക്‌സിജന്‍ അവിടെ നിന്ന് രക്തത്തില്‍ അലിഞ്ഞു ചേരുന്നു. ഇത്തരത്തില്‍ അലിഞ്ഞു ചേര്‍ന്ന ഓക്‌സിജന്‍ പിന്നീട് രക്തത്തിലൂടെയാണ് ശരീരത്തിലെല്ലായിടത്തേക്കും എത്തുന്നത്. എന്നാല്‍ കണ്ണിലുള്ള കോര്‍ണിയ എന്ന ശരീരഭാഗം മാത്രമാണ് അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ സ്വീകരിക്കുന്നത്. സുതാര്യതയ്ക്ക് പ്രാധാന്യമുള്ളതിനാല്‍ ആരോഗ്യകരമായ കോര്‍ണിയയ്ക്ക് രക്തക്കുഴലുകള്‍ ഇല്ല അല്ലെങ്കില്‍ ആവശ്യമില്ല. പകരം, ഓക്‌സിജന്‍ കണ്ണീരില്‍ ലയിക്കുകയും, കോര്‍ണിയയിലുടനീളം വ്യാപിക്കുകയും ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here