അസൂയയുടെ ചെകുത്താൻ

എല്ലാ വികാരങ്ങളിലും വെച്ച് ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ വികാരമാണ് അസൂയ എന്ന് പറഞ്ഞത് വിശ്വസാഹിത്യകാരനായ ബെൽസാക്ക് ആണ്. ആ അസൂയയെ ഉപയോഗിച്ച് വിപണനം നടത്തിയ ഉല്പന്നമാണ് ‘ഒനിഡ ടി വി’.

അസൂയയിൽ നിന്ന് ഒരു ലാഭവും ഉണ്ടാവുന്നില്ല ഉണ്ടാകുന്നത് സമയനഷ്ടം മാത്രം. അണയ്ക്കുവാൻ ഏറ്റവും എളുപ്പമുള്ള വികാരം അസൂയ തന്നെ. എന്നിട്ടും അസൂയ ഒനിഡയ്ക്ക് ഓർമ്മകളും പണവും നൽകി.

അസൂയയുടെയും കുശുമ്പിൻറ്റെയും ശരീരഭാഷ ഒന്നുതന്നെ ആകയാൽ, ഇവ പരസ്പരം മാറിപ്പോകും. അസൂയ വളർത്തുന്ന പലതുമുണ്ട് സൗന്ദര്യം, ജനസമ്മിതി, ഉടമസ്ഥതാസ്ഥാനം തുടങ്ങിയവ ഇതിൽ പ്രധാനം.

നമുക്ക് അസൂയ തോന്നുക-നമ്മുടെ സമന്മാരായവരോട് മാത്രമാണ്. നാം അറിയാത്തവരോട് നമുക്ക് അസൂയയില്ല. അതുകൊണ്ടുതന്നെയാണ് അസൂയയെ ഏറ്റവും ആത്മാർത്ഥമായ പൊങ്ങച്ചം എന്ന് വിശേഷിപ്പിക്കുന്നത്. ഈ തത്വം ഉപയോഗിച്ചാണ് ഒനിഡയുടെ ഭാഗ്യചിഹ്നമായ ഡെവിൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അസൂയയെ കുറിച്ച് ഒരു കഥയുണ്ട്. ഒരു കർഷകന് ഒരു മാന്ത്രിക വിളക്ക് ലഭിച്ചു. അതൊന്ന് ഉരസിയപ്പോൾ അതിൽ നിന്നും ഒരു ‘ജിന്ന്’ പുറത്തുവന്നു. എന്നിട്ട് കർഷകൻറെ ഏതെങ്കിലും ഒരു ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് പറഞ്ഞു. കർഷകൻ കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു ‘അയൽക്കാരന്റെ പക്കലുള്ള പശു ചത്തു പോകട്ടെ!’

നമ്മിൽ പലരും ഈ കർഷകനെ പോലെയാണ്. നമ്മുടെ ജീവിതത്തിലും ഇത്തരം ഒരു അസൂയ മനസ്സിലൂടെ കടന്നു പോയിട്ടില്ലേ? നാമും പച്ച കണ്ണുള്ള രാക്ഷസൻറെ ഇരയായിട്ടില്ലേ?

ഈ ഇഷ്ടപ്പെടലാണ് ഒനിഡയുടെ ഡെവിളിനെയും നമ്മുടെ ഇഷ്ട മുദ്രയാക്കിയത്. അങ്ങനെ ഡെവിൾ ഒനിഡയുടെ ഭാഗ്യ മുദ്രയായി. അത് നമ്മുടെ സ്വീകരണമുറിയുടെ അലങ്കാരമായി. വൈകാതെ ഒരു വൈകാരിക ഘടകമായി.

ഒനിഡയെ ജനം ആകർഷിക്കുന്ന ബ്രാൻഡാക്കി മാറ്റുന്നതിലും, ടെലിവിഷൻ കച്ചവടത്തിൽ വൻലാഭം ഉണ്ടാകുന്നതിനും ഈ ചെകുത്താൻ വഹിച്ച പങ്ക് ചെറുതല്ല.

‘ഉടമയ്ക്ക് അഭിമാനം, അയൽക്കാരന് അസൂയ’-എന്ന പരസ്യവാചകം ഡെവിളിൻറെ ചിത്രത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ഒനിഡ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഏതു ഭാഗ്യമുദ്രയും ബ്രാൻഡിനെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് മുഖ്യമായും നിർവഹിക്കുന്നത്. ഇങ്ങനെയാണ് ബ്രാൻഡിന് ഊർജ്ജം പകരുന്ന ഉപഭോക്തൃ ഓർമ്മകളായി ഭാഗൃ മുദ്രകൾ വളരുന്നത്. ഈ ലക്ഷ്യത്തോടെ തന്നെയാണ് ബ്രാൻഡുകൾക്കൊപ്പം ഇത്തരം ചിഹ്നങ്ങളും സൃഷ്ടിക്കുന്നത്. ബ്രാൻഡിനെ ഓർമ്മപ്പെടുത്താനുള്ള ഏറ്റവും ലളിതമായ രൂപം.

മറ്റെല്ലാ വികാരങ്ങളെയും പോലെ അസൂയയുടെ വേരുകളും ഒരു പരിണാമത്തിൻറെ ഘട്ടത്തിലാണ്. നാം മറ്റുള്ളവരെ താരതമ്യം ചെയ്യുന്നതു നിർത്തിയാൽ അസൂയ അപ്രത്യക്ഷപ്പെടും.

ടെലിവിഷൻ ഒരു ആഡംബര വസ്തു അല്ലാതായതോടെ വൈകാരിക ചിഹ്നമായി മാറിയ ഡെവിളിന് അതിൻറെ പ്രസക്തിയും നഷ്ടപ്പെട്ടു.

ടെലിവിഷൻ ഇന്നൊരു ലക്ഷ്വറിയല്ല. ആവശ്യസാധനങ്ങളുടെ നിരയിലാണ് അതിൻറെ സ്ഥാനം. അതുകൊണ്ടുതന്നെ ടെലിവിഷൻ കാണുമ്പോൾ അത് കൈവശമില്ലാത്തവർക്ക് അസൂയ തോന്നുന്ന കാലം കഴിഞ്ഞു. ഇത് കാലങ്ങളായി ഈ പരസ്യവുമായി ഇഴുകിച്ചേർന്ന ഉപഭോക്താവിന് ഉൾക്കൊള്ളാനാകുമോ?

ഇത്തരം മുദ്രകൾ ബ്രാൻഡുകളുടെ ഭാഗം തന്നെയല്ലേ? അതുകൊണ്ടുതന്നെയല്ലേ,ഉപേക്ഷിക്കപ്പെട്ട രാജാവിനെ, തിരികെ കൊണ്ടുവരേണ്ടി വന്നത്?

ഒനിഡയുടെ ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളിലൊക്കെ പിശാച് ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അത് പരസ്യം കാണുമ്പോൾ തൻറെ ബ്രാൻഡ് ഏതാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

സാധാരണ മുദ്രകളിൽ നിന്നും വ്യത്യസ്തമായി നെഗറ്റീവ് സ്വഭാവം പുലർത്തുന്നതായിരുന്നു ഈ ഡെവിൾ. എന്നിട്ടും അത് ഏവരുടെയും തോഴനായി. അങ്ങനെ നെഗറ്റീവിൽ നിന്ന് ഒരു പോസിറ്റീവ് ഫലം ഉണ്ടാക്കാൻ ഈ മുദ്രയ്ക്ക് കഴിഞ്ഞു.

പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി. ഗ്ലോബലൈസേഷൻറെ വാതിലുകൾ തുറക്കപ്പെട്ടു. ഡെവിൾ എന്ന ഭാഗ്യമുദ്രയെ ഒനിഡയും കൈവിട്ടു. എന്നിട്ടും ഈ പിശാച് ഉപഭോക്താക്കളുമായി ഇന്നും നിലനിൽക്കുന്നു.

അപ്പോൾ അസൂയപ്പെടുന്നതിലും ‘അത്ര കുഴപ്പമില്ല’ എന്ന് പറയുന്നതിൽ തെറ്റുണ്ടോ?

NowNext Deskhttps://www.nownext.in
NowNext Official | Authentic Education, Career, and Entrepreneurship News. Mail: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

- Advertisment -

Latest Posts

“ഈ ദ്വീപിലേക്ക് ആരും വരരുതേ”; വിഷസർപ്പങ്ങൾ നിറഞ്ഞ ബ്രസീലിയൻ ദ്വീപ് 

വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളും തുരുത്തുകളും എന്നും ഒരു മനുഷ്യന് കൗതുകമാണ്. തങ്ങളുടെ രാജ്യാതിർത്തികളിൽ വരുന്ന ദ്വീപുകൾ വിനോദസഞ്ചാര യോഗ്യമാക്കി സഞ്ചാരികളെ ആകർഷിക്കുക എന്നത് ഒട്ടുമിക്ക രാജ്യങ്ങളും ചെയ്തു വരുന്ന ഒരു കാര്യമാണ്....

പ്ലാസ്റ്റിക്കിൽ കരിയർ പടുത്തുയർത്താൻ സിപ്പെറ്റ്

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] മനുഷ്യ ജീവിതവുമായി പ്ലാസ്റ്റിക്കിനേപ്പോലെ ഇഴുകി ചേർന്നൊരു വസ്തുവില്ലായെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. ഭാരക്കുറവ്, ഈട്, മൃദുത്വം, കരുത്ത്,...

കിലോഗ്രാം ഇനി പഴയ കിലോഗ്രാം അല്ല. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു.

AKHIL G Managing Editor | NowNext  തൂക്കത്തിന്‍റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്‍റെ തൂക്കം ഇനി പഴയപോലെ ആകില്ല. പുതിയ കിലോഗ്രാം മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ദൈനംദിന...

മാധ്യമ പ്രവർത്തകരായിക്കൂടെ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഖല. ഏത്...

കൊമേഴ്സ്യൽ പൈലറ്റ് – ഉയരങ്ങളിലെ കരിയർ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] യാത്രക്കാരേയും ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്. നല്ല ആശയ...