റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്റൺ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 9 ഒഴിവുകളാണുള്ളത്.
കർണാടകയിലെ മൈസൂർ, പശ്ചിമബംഗാളിലെ സാൽബോനി എന്നിവിടങ്ങളിലെ ഓഫീസുകളിൽ ആയിരിക്കും നിയമനം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.brbnmpl.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനവരി 5.