മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസില്‍ പ്രവൃത്തിപരിചയം ഉള്ള സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ്/സ്റ്റാഫ് നഴ്സ് വിത്ത് ഡയാലിസിസില്‍ പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി നാല് രാവിലെ 10 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. അന്നേ ദിവസം ആകസ്മികമായി അവധി വരികയാണെങ്കില്‍ തൊട്ടടുത്ത ദിവസം കൂടിക്കാഴ്ച നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.