ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം തുറന്ന് ഐ.ബി.പി.എസ്. ഈ വര്‍ഷം ജൂലൈയിലാണ് ഈ തസ്തികകളിലേക്ക് ആദ്യം അപേക്ഷ ക്ഷണിച്ചിരുന്നത്. അന്ന് അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കായാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഓഫീസര്‍ ലെവല്‍ രണ്ട്- മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ibps.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 9 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ibps.in-ലെ വിജ്ഞാപനത്തില്‍ പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!