മികച്ച ആശയങ്ങൾ കൈവശമുള്ളർക്ക് സുവർണ്ണാവസരമായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൻ്റെ മൂന്നാം എഡിഷൻ ഈ വർഷം അരങ്ങേറുന്നു. കയ്യിൽ മികച്ച ആശയങ്ങളുള്ള വിദ്യാർത്ഥികളിൽ നിന്നും വിവിധമേഖലകിൽ നിന്നുള്ള ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തി അതിൽ മികച്ചവക്ക് പുരസ്കാരം നൽകുകയാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിലൂടെ എ ഐ സി ടി ഇ.

മികച്ച ടെക്നോളജിയും, പ്രശ്നപരിഹാര നൈപുണ്യവും സമന്വയിപ്പിച്ചു കൊണ്ട് രാജ്യത്തെ ഉപരിപഠന വിദ്യാർത്ഥികൾക്കിടയിൽ നിന്നും പുതിയ സംരംഭകരെ ഉയർത്തിക്കൊണ്ടു വരിക എന്നതും കൂടിയാണ്,  2019 മാർച്ച് മാസം രാജ്യവ്യാപകമായി കേരളത്തിലുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് ഒരേ സമയം 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൻ്റെ ലക്ഷ്യം.

മൂവാറ്റുപുഴ പാമ്പാക്കുട MGM college of engineering and technology ൽ ജനുവരി 15 നു നടക്കുന്ന ഇന്നോവേഷൻ സെല്ലിന്റെ ഉദ്ഘാടന വേദിയിൽ വച്ച് ഹാക്കത്തോണിനെ കോളേജുകൾക്കായി പരിചയപ്പെടുത്തും.

ഈ വർഷത്തെ എഡിഷനായ “സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019” ൽ സ്വകാര്യ മേഖലാ കമ്പനികളിൽ നിന്ന് കൂടിയാണ് പ്രശ്ന പ്രസ്താവനകൾ (problem statements) ക്ഷണിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ അഞ്ഞൂറോളം പ്രോബ്ലം സ്റ്റേറ്റ് മെന്റുകൾ ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇവയിൽ നിന്നും ഏതെങ്കിലും പ്രോബ്ലം തിരഞ്ഞെടുത്ത്‌ തങ്ങളുടെ കഴിവുകളുപയോഗിച്ചു പരിഹാരം നിർദ്ദേശിക്കാവുന്നതാണ്. ഏറ്റവും കാര്യക്ഷമമായ, എന്നാൽ താരതമ്യേന ചിലവുകുറഞ്ഞ ആശയങ്ങളായിരിക്കും അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

കേന്ദ്ര സർക്കാരും, ബഹുരാഷ്ട്ര കമ്പനികളും നിർദ്ദേശിക്കുന്ന പ്രശ്നങ്ങൾക്ക് ഹാക്കത്തോണിലൂടെ പരിഹാരം കണ്ടെത്തുക വഴി രാജ്യത്തെ മികച്ച ഉപദേഷ്ടാക്കളിൽ നിന്നും മാർഗനിർദേശങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ കൂടിയാണ് AICTE തുറന്നിടുന്നത്. കോളേജുകൾ വഴിയായിരിക്കും ഹാക്കത്തോണിലേക്കുള്ള എൻട്രികൾ വിദ്യാർത്ഥികളിൽ നിന്ന് ക്ഷണിക്കുക. ജനുവരി 20 ആയിരിക്കും എൻട്രികൾ അയക്കാനുള്ള അവസാന തീയതി.

ഹാക്കത്തോണിൽ പങ്കെടുക്കാൻ സന്ദർശിക്കാം: http://www.sih.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!