തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ/ജനറൽ സർജറി/പൾമണറി മെഡിസിൻ/അനസ്‌തേഷ്യ/ഓർത്തോ വിഭാഗത്തിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.
പ്രതിമാസ വേതനം 50,000 രൂപ. വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ആറിന് രാവിലെ 10 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.