Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ആരുണ്ട്? പ്രത്യേകിച്ച് ഈ സമയത്ത്! സ്‌ട്രെസ്സ് മൂലമുള്ള മരണം, ആത്മഹത്യകള്‍, വഴക്ക്, എന്നിവയൊക്കെ കൂടുന്ന സാഹചര്യത്തില്‍ ഇത് വായിച്ചാല്‍ നന്നായിരിക്കും!

ഇരുന്നു ആലോചിച്ച്, ഒന്ന് എഴുതാന്‍ തയ്യാറാണെങ്കില്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഉള്ള ഒരു വഴി ഉണ്ടാക്കാം!

Acknowledge your problem!

എനിക്ക് ഒരു പ്രശ്‌നവും ഇല്ല എന്ന് ചിന്തിക്കുന്നത് തന്നെ വലിയ ഒരു പ്രശ്‌നം ആണ്. Acknowledge the existence of a problem! എന്നാല്‍ മാത്രേമേ നാം പരിഹാരത്തിനായി ശ്രമിക്കൂ!

എനിക്ക് വര്‍ക് ഔട്ട് ചെയ്യാന്‍ മടി ആയിരുന്നു, തടിയും വച്ച് ബാക്കിയുള്ളവരുടെ മുന്നില്‍ എക്‌സര്‍സൈസ് ചെയ്യാനുള്ള ഈഗോ ആയിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു, ഞാന്‍ അത് അംഗീകരിച്ചു. അന്ന് മുതല്‍ അത് മാറി!

Get facts on paper!

മറ്റൊരു പ്രധാന പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ പലരും തീരുമാനങ്ങള്‍ എടുക്കുന്നത് പകുതി വെന്ത വിവരങ്ങള്‍ മാത്രം വെച്ചാണ്. യാഥാര്‍ത്ഥ്യങ്ങള്‍, വസ്തുതപരമായ വിവരങ്ങള്‍ ശേഖരിക്കാനും, ഇരുന്നു മനസ്സിലാക്കാനും ഉള്ള മനസ്സും അതിനുള്ള attitude ഉം ഉണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒക്കെ നമുക്ക് പരിഹരിക്കാം!

ഒരു പേപ്പറും പേനയും എടുത്തു ഇതിന് ഒക്കെ ഒന്ന് മറുപടി എഴുതി നോക്കിയേ! എഴുതാന്‍ മടി വിചാരിക്കേണ്ട

Don’t exclude what you don’t like!

പലപ്പോഴും നമുക്ക് അഭിമുഖീകരിക്കാന്‍ മടിയുള്ള, അംഗീകരിക്കാന്‍ സാധിക്കാത്ത വസ്തുതകള്‍ മനഃപൂര്‍വം നമ്മള്‍ വിട്ടുകളയുകയാണ് പതിവ്, അത് കൂടെ ചേര്‍ത്തുവച്ച് വേണം എഴുതാന്‍!

  • ചോദ്യം 1 : എന്താണ് അല്ലെങ്കില്‍ എന്തൊക്കെയാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍? ഞാന്‍ എന്ത് ഓര്‍ത്താണ് ഇങ്ങനെ വിഷമിക്കുന്നത്?
  • ചോദ്യം 2: നമ്മുടെ വിഷമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെ ആണ്? (വസ്തുതകളെ അടിസ്ഥാനമാക്കി തന്നെ എഴുതുക, വികാരം അടിസ്ഥാനമാക്കി അല്ല)
  • ചോദ്യം 3: ഓരോ പ്രശ്‌നത്തിനും നിങ്ങള്‍ക്ക് തോന്നുന്ന പരിഹാരങ്ങള്‍, പോം വഴികള്‍ എന്തൊക്കെ ആണ്? (പല വഴികളും എഴുതുക)
  • ചോദ്യം 4: ഓരോ വഴിയിലൂടെ പോകുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ഭവിഷ്യത്തുകള്‍ എന്തൊക്കെ ആണ്?
  • ചോദ്യം 5: ഓരോ വഴിയിലൂടെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള തിരിച്ചടികള്‍ എന്തൊക്കെ ആണ്? അത് എങ്ങനെ തരണം ചെയ്യാം?
  • ചോദ്യം 6: നിങ്ങള്‍ക്ക് തോന്നുന്ന ഏറ്റവും നല്ല പരിഹാരം എന്താണ്?
  • ചോദ്യം 7: ഈ യാത്രയില്‍ നിങ്ങളോടൊപ്പം പൂര്‍ണമായും നില്‍ക്കാന്‍ സാധ്യതയുള്ള ആളുകള്‍ ആരൊക്കെ ആണ്? അവരെ കൊണ്ട് ഈ പ്രശ്‌ന പരിഹാരത്തിനായി എന്തൊക്കെ ചെയ്യാന്‍ സാധിക്കും? (പക്ഷേ, മറക്കരുത് ഈ യാത്രയില്‍ നിങ്ങള്‍ തന്നെയാണ് നേതാവും, പടയാളിയും)
  • ചോദ്യം 8: നിങ്ങള്‍ വയ്ക്കാന്‍ പോകുന്ന ആദ്യ ചുവട് എന്താണ്, അത് എന്ന് വയ്ക്കാന്‍ പോകുന്നു?

ഇത് ഒറ്റക്ക് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ കൂടി, പ്രശ്‌നത്തിന് അനുസരിച്ച്, ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഇരുന്നോ, മക്കളും രക്ഷിതാക്കളും ഒന്നിച്ച് ഇരുന്നോ, ബിസിനസ് പങ്കാളികള്‍ ഒരുമിച്ച് ഇരുന്നോ, മാനേജറും എംപ്ലോയീസും ഒന്നിച്ച് ഇരുന്നോ, കൂട്ടുകാര്‍ ഒന്നിച്ച് ഇരുന്നോ ഒക്കെ ചെയ്യാം!

ഓരോ പടി കഴിയുമ്പോഴും ഒന്ന് വിശകലനം ചെയ്യൂ, എന്നിട്ട് മുന്നോട്ട് പോകൂ, ഇതൊക്കെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും!

ചാര്‍ളി ചാപ്ലിന്‍ പറഞ്ഞ പോലെ ‘ഈ ലോകത്തില്‍, ഒന്നും ശാശ്വതമല്ല, നമ്മുടെ പ്രശ്‌നങ്ങള്‍ പോലും!’

ആധാരം: How to stop worrying and Start Living! By Dale Carnegie.

Follow Prof. Sree Kiran

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!