സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ മുഖേനയും തപാൽ മാർഗ്ഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കാം. ഇമെയിൽ ആയി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് അസ്സൽ അപേക്ഷ ഹാജരാക്കണം. സെപ്റ്റംബർ 18 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷകൾ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെയും ഫോറത്തിന്റെയും പൂർണ്ണവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.

Leave a Reply