തപാൽ വകുപ്പിന് കീഴിൽ എറണാകുളം മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർമാരുടെ 5 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി) ഗ്രേഡ് സി, ഒഴിവ് 5 (ജനറൽ 2, എസ്. ടി 1, ഒ.ബി.സി. 2 വിമുക്തഭടർ 1). പേ മെട്രിക് ലെവൽ 2 ശമ്പളമായിരിക്കും ലഭിക്കുക.
പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ലൈറ്റ് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, 3 വർഷത്തെ ലൈറ്റ് / ഹെവി ഡ്രൈവിങ് പരിചയം എന്നിവ വേണം. ഹോം ഗാർഡ്, സിവിൽ വോളണ്ടിയർ (3 വർഷത്തെ പരിചയം) എന്നിവർക്ക് മുൻഗണന.
അപേക്ഷാഫോറം www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കേണ്ട വിധവും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 30.