തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി IX, നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി VII എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി ഒന്നിന് 22 നും 36 നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുള്ള നിയമബിരുദം, ക്രിമിനല്‍ കോടതികളില്‍ 2019 ജനുവരി ഒന്നു വരെ മൂന്നുവര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ചെയ്ത പ്രവൃത്തിപരിചയം, ബാര്‍ കൗണ്‍സില്‍ അംഗത്വം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ഫ്രെബ്രുവരി 23 ന് ജില്ലാ കളക്ടര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.