Jincy Jose 
SMETCO Business Consultancy Services

സ്വന്തമായി സംരംഭം‌ തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി ബാങ്കുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിരവധി വായ്പാപദ്ധതികളാണ്‌ കൊണ്ടു വന്നിട്ടുള്ളത്. മൂലധനമില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരു സംരംഭം തുടങ്ങാൻ‌ സാധിക്കാത്ത സാഹചര്യം ഇന്ന് നിലവിലില്ല. എന്നാൽ സംരംഭക സ്വപ്നവുമായി ബാങ്കുകളിൽ പോയി ഒരു ബിസ്സിനസ്സ്‌ ലോൺ വേണമെന്ന് വാക്കാൽമാത്രം ചോദിക്കുന്നവർക്ക്‌ പലപ്പോഴും നിരാശയോടെ ഇറങ്ങിപോരേണ്ടി വരാറുണ്ട്‌ . വ്യക്തമായ പ്ലാനിങ്ങും ഡോക്യുമെന്റേഷനുമില്ലാതെ ലോൺ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോൾ ബാങ്കുകളെയും , പദ്ധതികളെയും , നടപ്പിലാക്കുന്ന ഏജൻസിയെയും , ഗവണ്മെന്റിനെയും കുറ്റപ്പെടുത്തുന്നതായും പലപ്പോഴും നമ്മൾ കാണാറുമുണ്ട് .

ഒരു ബിസ്സിനസ്സ്‌ ലോണിന്റെ ഏറ്റവും അത്യാവശ്യമായ ഘടകമാണ്‌ വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ . ലോൺ അപേക്ഷയോടൊപ്പം വ്യക്തമായ പ്രൊജക്റ്റ്‌ റിപ്പോർട്ടും , നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും , സ്ഥാപനത്തിന്റെ വിശദ വിവരങ്ങളും , ലൈസൻസും , ലോണുപയോഗിച്ച്‌ വാങ്ങുവാനുദ്ധേശിക്കുന്ന മൂലധനസാമഗ്രികളുടെ ക്വട്ടേഷനുകളുമുൾപ്പടെ വിശദമായ ഒരു പദ്ധതി രേഖയാണ്‌ ബാങ്കിൽ സമർപ്പിക്കേണ്ടത്‌ . ഇത്‌ നമ്മുടെ മനസ്സിലുള്ള സംരംഭ ആശയത്തെക്കുറിച്ച്‌ വ്യക്തവും കൃത്യവുമായ വിവരങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കും.

ഏതൊരു ബാങ്ക്‌ ലോണും അപേക്ഷ സമർപ്പിച്ച്‌ ആവശ്യപ്പെട്ടാൽ മാത്രമേ നാം ആ ലോണിന്‌ അർഹരാവുന്നുള്ളു , നമ്മൾ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ നിശ്ചിതദിവസങ്ങൾക്കുള്ളിൽ അപേക്ഷ പരിഗണിക്കാനും അപേക്ഷയിൽ ഒരു തീരുമാനമെടുക്കാനും ബാങ്ക്‌ ബാദ്ധ്യസ്ഥരാണ്‌, അവർ അത്‌ സമയബന്ധിതമായി പൂർത്തിയാക്കാറുമുണ്ട്‌ . അതുപോലെ തന്നെ യഥാർത്ഥവും ലാഭകരവുമല്ലാത്ത ഒരു പ്രൊജക്റ്റിനെ നിരസിക്കാനുള്ള അധികാരം ബാങ്കിനുണ്ട്‌ . എന്നാൽ അപേക്ഷകന്റെ പ്രൊജക്റ്റ്‌ ബാങ്ക്‌ ആവശ്യപ്പെടുന്ന എല്ലാ ഡോക്യുമെന്റേഷനും സഹിതം കൃത്യമായ പ്രൊജക്റ്റ്‌ റിപ്പോർട്ടോടെ ബാങ്കിൽ സമർപ്പിച്ചിട്ടും നിരസിക്കുകയാണെങ്കിൽ പരാതികൾ ബോധിപ്പിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനു വേണ്ട സഹകരണങ്ങൾ ചെയ്യുന്നതിനും വിവിധ ഗവൺമന്റ്‌ ഏജൻസികളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്‌ .

ഒരു വ്യവസായ – ബിസ്സിനസ്സ്‌ ലോണിൽ സ്ഥാപനത്തിന്റെ സ്ഥിര ആസ്തി , പ്രവർത്തന മൂലധനങൾക്കാണ്‌ ( ഇന്റീരിയർ ഫർണ്ണീച്ചർ , മെഷീനറീസ്‌ , സ്റ്റോക്ക് etc. ) ബാങ്ക്‌ ലോൺ ലഭ്യമാക്കാറുള്ളത്‌ . പണം ദുർവിനിയോഗം ചെയ്യാതെയും വകമാറ്റി ചിലവഴിക്കാതെയും പദ്ധതി പ്രവർത്തനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതാണ്‌ .

പ്രധാന മന്ത്രി മുദ്ര യോജന
———————————–
കേന്ദ്ര ഗവണ്മെന്റിന്റെ ഒരു ബിസിനസ്സ്‌ ലോൺ സ്കീമാണ്‌ ഇത്‌. കൃഷി ഒഴികെ ഫാമിംഗ്‌ ഉൾപ്പടെ നിർമ്മാണ ഉത്പാദന യൂണിറ്റുകൾക്ക്‌ വായ്പ ലഭ്യമാണ്‌ . 10 ലക്ഷം രൂപവരെ ഈടില്ലാതെ സാധാരണക്കാർക്കായി ഗവൺമന്റ്‌ വിഭാവനം ചെയ്തൊരു സ്കീമാണെന്നതാണ്‌ ഇതിന്റെ പ്രധാന ആകർഷണം . 7മുതൽ 12 ശതമാനമാണ്‌ പലിശ വരുന്നത്‌ . 5-7 വർഷമാണ്‌ ബാങ്കുകൾ പരമാവധി നൽകുന്ന തിരിച്ചടവ്‌ കാലാവധി . പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് മുദ്ര ലോൺ ലഭ്യമാണ്‌. വിശദമായ ഒരു പ്രൊജക്റ്റ്‌ റിപ്പോർട്ടിനൊപ്പം നിങ്ങളുടെ ആധാർ , പാൻ കാർഡ്‌ , ഇലക്ഷൻ ഐ ഡി കാർഡ്‌ , ഫോട്ടൊ , സ്ഥാപനത്തിന്റെ വാടക എഗ്രിമന്റ്‌ , ലൈസൻസ്‌ , ക്വട്ടേഷനുകൾ എന്നിവയാണ്‌ ബാങ്കിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ .നിലവിലുള്ള സ്ഥാപനമാണെങ്കിൽ ബാലൻസ്‌ ഷീറ്റും ബാങ്ക്‌ സ്റ്റേറ്റ്‌മെന്റും മറ്റും ബാങ്ക്‌ ആവശ്യപ്പെടുകയാണെങ്കിൽ നൽകേണ്ടതായി വരും .

നോർക്ക (പ്രവാസി) ലോൺ ( NDPREM)
————————————————–
20 ലക്ഷം വരെയാണ്‌ പ്രവാസി ബിസ്സിനസ്സ്‌ ലോൺ സ്കീമുള്ളത്‌ . ഈ സ്കീമിൽ 15% അല്ലെങ്കിൽ 3 ലക്ഷം വരെ സബ്സിഡിയുണ്ട്‌ . 3% പലിശ സബ്സിഡിയും ലഭിക്കാറുണ്ട്‌ . സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ , യൂണിയൻ ബാങ്ക്‌ , SBI , SC/ST & BCDC കോർപ്പറേഷനുകൾ എന്നിവരുമായി ചേർന്നാണ്‌ നോർക്കറൂട്സ്‌ എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്നത്‌ . സബ്സിഡി കഴിച്ച്‌ പ‌ലിശ 6-7 % വരെയെല്ലാം താഴ്‌ന്നു വരാറുണ്ട്‌. വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ടും ആധാറും പാൻ കാർഡും പാസ്സ്പോർട്ടും ഫോട്ടോയുമാണ്‌ നോർക്ക ഓൺലൈൻ രെജിസ്ട്രേഷനു വേണ്ട രേഖകൾ .

PMEGP അഥവാ ഖാദി ലോൺ
—————————————-
ഖാദി കമ്മീഷനും ഖാദി ബോർഡും ജില്ലാ വ്യവസായ കേന്ദ്രങളും വഴിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌ . ഈ സ്കീമിൽ 35% വരെ സബ്സിഡി ലഭ്യമാണ്‌ . ആധാർ , പാൻ കാർഡ്‌ , വിദ്യാഭ്യാസ , ജാതി സർട്ടിഫിക്കറ്റ്‌ , പഞ്ചായത്ത് മെംബറുടെ സാക്ഷ്യപത്രം , ക്വട്ടേഷനുകൾ എന്നിവയാണ്‌ ഓൺലൈൻ രെജിസ്ട്രേഷന്‌ ആവശ്യമായ രേഖകൾ .

ബാങ്കുകളൂടെ CMA Format ലേക്ക്‌ നേരിട്ട്‌ ഉപയോഗിക്കാവുന്ന രീതിയിൽ കൃത്യമായിരിക്കണം നമ്മുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌, ബാങ്കിലേക്ക്‌ ആവശ്യമായ എല്ലാ റേഷ്യോസും ( DSCR, Break Even point , Current Ratio , PV Ratio , Return on Investment etc. ) 5 വർഷത്തെ പ്രൊജക്റ്റഡ്‌ ബാലൻസ്‌ ഷീറ്റും , സ്ഥിര മൂലധന ആസ്തി വിവരണങ്ങളും , പ്രവർത്തന മൂലധന വിവരണവും മറ്റും നമ്മൾ സമർപ്പിക്കുന്ന പ്രൊജക്റ്റ്‌ റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടായിരിക്കണം .

ഒരു ഓപ്പറേഷൻ ചെയ്യാൻ നാം വിദഗ്ദനായ ഒരു സർജ്ജന്റെ സഹായം തന്നെ തേടണം. ഇറച്ചി വെട്ടുകാരൻ ഓപ്പറേഷൻ ചെയ്താൽ പോസ്റ്റ്മോർട്ടം ടേബിളിലേക്കെടുക്കാനേ ആ ബോഡി ഉപകരിക്കുകയുള്ളൂ.

മുറിവൈദ്യൻ ആളെക്കൊല്ലുമെന്ന് പറയുന്നതു പോലെ തന്നെയാണ്‌ , നിങ്ങളുടെ സംരംഭത്തിന്റെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കഴിവും പ്രവൃത്തി പരിചയവുമില്ലാത്തവരുടെ കൈകളിലൂടെ ബാങ്കുകളിലെത്തുമ്പോൾ സംഭവിക്കുന്നത്‌. ഡോക്യുമെന്റേഷൻ കൃത്യമല്ലെങ്കിൽ സംരംഭകന്റെ പദ്ധതി അവർ നിഷ്കരുണം നിരസിക്കുന്നത് സ്വാഭാവികമാണ്‌ .ആയതിനാൽ ഏത്‌ സംരംഭവും തുടങ്ങുന്നതിനു മുൻപായി വ്യക്തമായ പ്ലാനിങ്ങും വിലയിരുത്തലുകളും ആവശ്യമാണ്‌ . അതിനാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ അറിവും പരിചയവുമുള്ള കൺസൽട്ടന്റുകളുടെ സഹായം തേടുന്നതായിരിക്കും അഭികാമ്യം.

വളരെ കുറച്ച്‌ പദ്ധതികളെകുറിച്ച്‌ മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ, കൂടുതൽ വിശദീകരണങ്ങളിലേക്ക്‌ കടന്നിട്ടുമില്ല . KESRU, Multi Purpose Job Club , SC/ST , BCDC Corporations , ESS, NABARD, Stand up India etc. എന്നിങ്ങനെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ – ബിസ്സിനസ്സ്‌ സംരംഭങ്ങൾക്കുള്ള അനവധി വായ്പാ – സബ്സിഡി പദ്ധതികളെക്കുറിച്ച്‌ ബാങ്കുകളിലും മറ്റും പ്രൊജക്റ്റ്‌ ഓഫീസർമാരായി ഉണ്ടായിരുന്നവരും Ex – Govt. ബാങ്ക്‌ മാനേജർമാരും വിദഗ്ദരായ MSME കൺസൽട്ടന്റ്സും മറ്റും ഉൾപ്പെടുന്ന ഗ്രൂപ്പായ സ്മെറ്റ്‌കൊ ബിസിനസ്സ് കൺസൾട്ടൻസി സർവീസസ് കൃത്യമായ മാർഗ്ഗ നിർദ്ധേശങളും പദ്ധതിക്കാവശ്യമായ ബാങ്കബിൾ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ഉൾപ്പടെയുള്ള സേവനങളും നൽകുന്നതാണ്‌ . ഓരോ വ്യക്തികൾക്കും തങ്ങളുടെ സംരംഭ പദ്ധതികൾക്കനുസരിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌‌ സ്മെറ്റ്‌കൊയുടെ പ്രൊജക്റ്റ്‌ കൺസൽട്ടന്റ്സുമായി ബന്ധപ്പെടുക.

Ph: 9846235488
സ്മെറ്റ്‌കൊ ബിസിനസ്സ് കൺസൾട്ടൻസി സർവീസസ്
SMETCO Business Consultancy Services
( Operated by a Group of MSME Consultants )

SMETCO = Small & Medium Enterprises Technical Consultants Organisation

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!