കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയർ പ്രോജക്റ്റ് ഓഫീസറുടെ 6 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിലായി 34 ഒഴിവുകളുണ്ട്.

വിശദമായ വിജ്ഞാപനംwww.cochin shipyard.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രോജക്ട് ഓഫീസർ തസ്തികളിലേക്ക് ഓഫ്‌ലൈനായും മാനേജർ തസ്തികകളിലേക്ക് ഓൺലൈനായും അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30. 

Leave a Reply