പവർ പ്ലാൻറ് നിർമാണരംഗത്തെ പൊതുമേഖലാസ്ഥാപനമായ എൻ എച്ച് പി സിയിൽ 86 ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ(സിവിൽ), ട്രെയിനി എൻജിനീയർ(മെക്കാനിക്കൽ), ട്രെയിനി ഓഫീസർ(എച്ച്ആർ), ട്രെയിനി ഓഫീസർ (ലോ), ട്രെയിനി ഓഫീസർ (ഫിനാൻസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഗേറ്റ് 2020, യുജിസി നെറ്റ് ജൂൺ 2020, ക്ലാറ്റ് 2020, സി എ/ സി എം എ സ്കോർ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. അതിനാൽ ഈ പരീക്ഷകൾ എഴുതുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nhpcindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Leave a Reply