മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  സി.എസ്.എസ്.ഡി ടെക്‌നീഷ്യന് എസ്.എസ്.എല്‍.സി ജയം, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രൂമെന്റ് മെക്കാനിക്ക് / മെഡിക്കല്‍ ഇലക്‌ട്രോണിക് ടെക്‌നോളജി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര്‍ ടെക്‌നോളജിയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് കോഴ്‌സ് എന്നിവയും നഴ്‌സിങ് അസിസ്റ്റന്റിന് ഗവ. ആശുപത്രികളില്‍ നിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച 60 വയസ്സ് തികയാത്തവര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ / ജില്ലാ ആശുപത്രികളില്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ പ്രവര്‍ത്തി പരിചയം എന്നിവയുമാണ് യോഗ്യതകള്‍.  സി.എസ്.എസ്.ഡി ടെക്‌നീഷ്യന് ജൂണ്‍ 13നും നഴ്‌സിങ് അസിസ്റ്റന്റിന് ജൂണ്‍ 15നും രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  ഫോണ്‍ 0483 2762037.

Leave a Reply