Munavira Vakayil
Munavira Vakayil
Sub Editor, NowNext

സയന്‍സ് മേഖലയിലെ പഠനത്തിൽ അനസ്‌ത്യേഷ്യ ടെക്‌നോളജി എന്നത് പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയന്ത്രിതമായ, താത്കാലികമായി ബോധം നഷ്ടമാകുന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് അനസ്‌ത്യേഷ്യ ടെകനോളജി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും അവരെ നിരീക്ഷിക്കുന്നതിലും ഡോക്ടര്‍മാരെ സഹായിക്കുന്ന അനുബന്ധ ആരോഗ്യ പ്രൊഫഷണല്‍ ആണ് അനസ്‌ത്യേഷ്യ ടെകനീഷ്യന്‍.

അനസ്‌ത്യേഷ്യ ടെക്‌നോളജി പഠനം മെഡിക്കൽ മേഖലയിൽ ശക്തമായ അടിത്തറ രൂപപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളെ സഹായിക്കും. രോഗിയുടെ ചികിത്സാപരമായ അവസ്ഥയുടെ അടിസ്ഥാനത്തിൽ രോഗിക്ക് ആവശ്യമായ അനസ്തേഷ്യ തെരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഓപ്പറേഷൻ തീയറ്ററുകൾ, എമർജൻസി വാർഡുകൾ, തീവ്ര പരിചരണ യൂണിറ്റുകൾ എന്നിവയുടെ അടിസ്ഥാന കാര്യങ്ങൾ കൂടി ഇതിലൂടെ പഠിപ്പിക്കുന്നു.

വിവിധ അനസ്‌ത്യേഷ്യ ഏജന്റുകള്‍, അനസ്‌ത്യേഷ്യക്ക് ഉപയോഗിക്കുന്ന ടെക്‌നിക്കുകള്‍, രോഗിയേയും പ്രവര്‍ത്തന സാഹചര്യങ്ങളുമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് പ്രധാനമായും അനസ്‌ത്യേഷ്യ ടെക്‌നോളജി പഠനത്തിന്റെ ലക്ഷ്യം.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അനുബന്ധ ആരോഗ്യ പ്രൊഫഷണലുകള്‍ എന്നിവരുമായി  പ്രവര്‍ത്തിക്കേണ്ട ഇവര്‍ അനസ്‌ത്യേഷ്യ വകുപ്പിലും ഓപ്പറേഷന്‍ തിയറ്ററുകളിലുമാണ് മുഖ്യമായും ജോലിചെയ്യേണ്ടി വരുക. അതുകൊണ്ട് തന്നെ അനസ്‌ത്യേഷ്യാ വകുപ്പും ശസ്ത്രക്രിയാ സംവിധാനങ്ങളുമുള്ള ആശുപത്രികളിലുമാണ് ജോലിയവസരങ്ങള്‍ ഉണ്ടാവുക.

ആരോഗ്യമേഖല വളര്‍ന്ന് വികസിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയില്‍ യോഗ്യത നേടുന്നവര്‍ക്ക്, സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികള്‍, സൂപ്പര്‍ സപെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയവയില്‍ ജോലി ലഭിക്കാം. അനസ്‌ത്യേഷ്യ ടെക്‌നീഷ്യൻ, മെഡിക്കൽ കൺസൾട്ടണ്ട്, ക്ലിനിക്കൽ അസോസിയേറ്റ്, സർട്ടിഫൈഡ് രജിസ്റ്റേർഡ് അനസ്‌ത്യേഷ്യ നഴ്‌സ്, ജനറൽ അനസ്തേഷ്യ, കാർഡിയോതൊറാസിക് അനസ്തീഷ്യസ്, ന്യൂറോ അനസ്തേഷ്യസ്റ്റുകൾ, ഒബ്സ്റ്റെട്രിക് അനസ്തേഷ്യസ്, പീഡിയാട്രിക് അനസ്തേഷ്യസ്, തുടങ്ങിയ നിരവധി തൊഴിൽ തലക്കെട്ടോടെ പ്രവർത്തിക്കാവുന്നതാണ്.

അനസ്തേഷ്യ ടെക്നോളജിയെ കുറിച്ച് വിശദമായ വിവരങ്ങൾ മനസ്സിലാക്കിയവർ അത് പഠിക്കാനുള്ള യോഗ്യതകൂടി മനസ്സിലാക്കേണ്ടതുണ്ട്. പത്താം ക്ലാസ്, പ്ലസ്‌ടു പൂർത്തിയാക്കി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 45% മാർക്ക് നിർബന്ധമാണ്.  മൂന്ന് വർഷത്തെ ബിരുദമായും ഡിപ്ലോമയായുമെല്ലാം അനസ്തേഷ്യ ടെക്നോളജി പഠിക്കാം. ചില സ്ഥാപനങ്ങൾ പ്രത്യേകമായി പ്രവേശന പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നുണ്ട്.

കേരളത്തിൽ നിലവിൽ ബിരുദ കോഴ്സ് ആയി അനസ്തേഷ്യ ടെക്നോളജി ഇല്ല. രണ്ടര വർഷത്തെ ഡിപ്ലോമ കോഴ്‌സ് ആയി ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ലഭ്യമാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ സർക്കാർ മെഡിക്കൽ കോളേജിൽ ഈ കോഴ്സ് പഠിക്കാവുന്നതാണ്. സ്വാശ്രയ മേഖലയിൽ നിരവധി സ്ഥാപനങ്ങളിൽ ഡിപ്ലോമ പ്രോഗ്രാമായി ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ചെയ്യാം.

ഇന്ത്യയിൽ പ്രമുഖ കോളേജുകളിൽ ബിരുദ കോഴ്സ് ആയി അനസ്തേഷ്യ ടെക്‌നോളജി പഠിക്കാവുന്നതാണ് ;
  1. All India Institute of Medical Sciences (AIIMS), Delhi
  2. Aligarh Muslim University (AMU), UP
  3. Mahatma Gandhi Mission Institute of Health Sciences (MGMIHS), Mumbai
  4. Indira Gandhi Medical College (IGMC), Shimla
  5. Armed Forces Medical College (AFMC), Pune

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!