ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 12 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഹൈദരാബാദ്, ബംഗളൂരു, ജമ്മു, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, പനാജി, കൊൽക്കത്ത, ഭുവനേശ്വർ, പ്രാഞ്ചി, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. മാസ് കമ്മ്യൂണിക്കേഷനിലെ ബിരുദവും ഇംഗ്ലീഷിലെയും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനവും ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 14.
Home VACANCIES