എറണാകുളം ജനറല്‍ ആശുപത്രിയിൽ ടെക്‌നീഷ്യന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍, റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യൻറെ യോഗ്യത അനസ്‌തേഷ്യ/ഒ.റ്റി ടെക്‌നീഷ്യന്‍ കോഴ്‌സും, റേഡിയോ തെറാപ്പി ടെക്‌നീഷ്യൻറെ യോഗ്യത ബി.എസ്.സി എം.ആര്‍.റ്റി/ഡി.എം.ആര്‍.റ്റി കോഴ്‌സുമാണ്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് രണ്ടിന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!