കേന്ദ്ര പോലീസ് സേനകളുടെ അസിസ്റ്റൻറ് കമാൻഡർ ഒഴിവുകളിലേക്ക് യു.പി.എസ് .സി അപേക്ഷ ക്ഷണിച്ചു. ബി.എസ്എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ വിഭാഗങ്ങളിലായി 323 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്, സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.upsconline.nic.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ https://upsc.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20.

Home VACANCIES