ആധുനിക യുഗത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിർമ്മിച്ച ഒരു സാങ്കേതികതയാണ് എ.ഐ. എന്ന് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വാണിജ്യം, വൈദ്യശാസ്ത്രം, ഗണിതം, ലോജിക്ക്, സൈന്യം തുടങ്ങി മനുഷ്യന്റെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ മനുഷ്യ ഇടപെടലുകൾ കുറയ്ക്കുക എന്നതാണ് എ.ഐ.യുടെ മിഷൻ.

റോബോട്ടുകൾക്ക് കൃത്രിമ ബുദ്ധിയും ചിന്താശേഷിയും നൽകി മനുഷ്യനു കടന്നുചെല്ലാൻ കഴിയാത്ത മേഖലകളിൽ ജോലിചെയ്യാനും മാനുഷികപ്രയത്‌നം കുറയ്ക്കാനും ഉപയോഗിക്കുക വഴി ഒരു സാങ്കേതിക വിപ്ലവമാണ് ഈ എൻജിനീയറിങ് മേഖല തുടക്കമിടുന്നത്. റോബോട്ടുകളുടെ നിർമ്മാണം, അവയുടെ ഉപയോഗം, നിയന്ത്രണം, അവയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയർ ഗവേഷണം എന്നിവയാണ് ഈ സാങ്കേതിക വിഭാഗത്തിലെ പ്രധാന പഠനമേഖലകള്‍.

സാധാരണയായി മെക്കാനിക്കല്‍, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയൻസ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയില്‍ ബിരുദം നേടിയതിനുശേഷമാണ് റോബോട്ടിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുക. വിദേശത്തു തൊഴിൽ സാധ്യതയേറിയ റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയറിങ്, എൻജിനീയറിങ് ശാഖയുടെ ഭാവിയിലേക്കുള്ള പ്രവേശനമുഖമാണ്.

ഇന്ത്യയിലെ പല പ്രഗത്ഭ ഗവേഷണ-പഠന സ്ഥാപനങ്ങളിലും റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയറിങ് എന്ന പഠനശാഖയുണ്ട്. കാൺപൂർ ഐ.ഐ.ടി., ഹൈദരബാദ് എൻ.ഐ.ടി., ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗ് തമിഴ്‌നാട്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി, കൊൽക്കത്തയിലെ ദ നിയോഷിയ യൂണിവേഴ്‌സിറ്റി, റൂർക്കിയിലെ ക്വാന്റം സ്‌കൂൾ ഓഫ് ടെക്നോളജി, ആന്ധ്രാ യൂണിവേഴ്‌സിറ്റി വിശാഖപട്ടണം, അമൃത സ്‌കൂൾ ഓഫ് എൻജിനീയറിങ് അമൃതപുരി എന്നിവടങ്ങളിൽ നിലവിൽ റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയറിങ്ങിൽ ബി.ടെക്ക്, എം.ടെക്ക് കോഴ്‌സുകൾ ഉണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!