കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യന്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയന്‍സ്/ വി.എച്ച്‌.എസ്.സി എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

Leave a Reply