പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ പ്രവത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, എംഎ/എംഎസ്‌സി സൈക്കോളജി ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 40നും മധേ്യ. പ്രതിമാസം 18750 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും പത്തനംതിട്ട കോളജ് റോഡില്‍ കാപ്പില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലില്‍ ലഭിക്കും. ഫോണ്‍: 0468 2224130.

Leave a Reply