ശാസ്ത്രജ്ഞരാവാൻ ബാർക്കിന്‍റെ വഴിയിലേക്ക് സ്വാഗതം

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

രാജ്യത്തെ മുൻനിര ആണവ ഗവേഷണ സ്ഥാപനമാണു ഭാഭാ ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC). എന്നാൽ മലയാളികളിൽ എത്ര പേർക്ക് ഇതിനെപ്പറ്റി വ്യക്തമായ അവബോധമുണ്ടുവെന്നത് സംശയമുള്ള കാര്യമാണു. 5 തലങ്ങളിലായി ഇവിടുത്തെ ജീവനക്കാരെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ സയൻറ്റിഫിക് ഓഫീസേഴ്സിനേയും ടെക്നിക്കൽ ഓഫീസേഴ്സിനേയും നേരിട്ടുള്ള നിയമനം വഴിയും ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാം വഴിയും നിയമിക്കാറുണ്ട്. ചില പ്രത്യേക ബ്രാഞ്ചുകളിലെ എഞ്ചിനിയറിങ്ങ് ബിരുദമോ, ചില പ്രത്യേക വിഷയങ്ങളിലുള്ള സയൻസ് ബിരുദാനന്തര ബിരുദമോ ആണു ട്രെയിനിങ്ങ് സ്കൂൾ വഴിയുള്ള നിയമനത്തിനുള്ള യോഗ്യത. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു.

1. ഓറിയൻറ്റേഷൻ കോഴ്സ് ഫോർ എഞ്ചിനിയറിങ്ങ് ഗ്രാജ്വേറ്റ്സ് (OCES)

60 ശതമാനം മാർക്കുള്ള എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമായി ഒരു വർഷത്തെ ഓറിയൻറ്റേഷൻ കോഴ്സ് വിജയിക്കുന്നവർക്ക് ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് കൽപ്പിത സർവകലാശാലയുടെ പി ജി ഡിപ്ലോമ നൽകും.

എഞ്ചിനിയറിങ്ങ് വിഷയങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇൻസ്ട്രുമെൻറ്റേഷൻ, സിവിൽ.

സയൻസ് വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ്, റേഡിയോളജിക്കൽ സയൻസ്, ജിയോളജി, ജിയോ ഫിസിക്സ്.

50 ശതമാനം മാർക്കോടെ കോഴ്സ് വിജയിക്കുന്നവരെ 11 ആണവോർജവ വകുപ്പുകളൊന്നിൽ ‘C’ ഗ്രേഡ് സയൻറ്റിഫിക് ഓഫീസർമാരായി നിയമിക്കും.

എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻറ്റേയും അടിസ്ഥാനത്തിലാണു നിയമനം.

2. ഗ്രാജ്വേറ്റ് ഫെലോഷിപ്പ് പ്രോഗ്രാം. (DGFS)

എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും ഫിസിക്സ് ബിരുദാനന്തര ബിരുദധാരികൾക്കുമാണു 2 വർഷത്തെ ഈ ഫെലോഷിപ്പ് സ്കീം. ഈ സ്കീമിൽ ട്രെയിനിങ്ങ് സ്കൂൾ പ്രോഗ്രാമിനു തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ എം ടെകിനു പ്രവേശനം ലഭിക്കുകയും ചെയ്തവർക്ക് എം ടെക് പഠനത്തിനു സ്റ്റൈപൻഡ് നൽകും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞാൽ പ്രോജക്ട് വർക്ക് ചെയ്യാം. പരിശീലന സമയത്ത് 20000 രൂപയാണു സ്റ്റൈപൻഡ്. എം ടെക് വിജയിച്ചാൽ അവരെ ആണവോർജ വകുപ്പിൽ സയൻറ്റിഫിക് ഓഫീസർമാരായി നിയമിക്കും.

വിശദ വിവരങ്ങൾക്ക് www.barc.gov.in/careers സന്ദർശിക്കുക.

NowNext Deskhttps://www.nownext.in
NowNext Official | Authentic Education, Career, and Entrepreneurship News. Mail: [email protected]

Leave a Reply

Must Read

- Advertisment -

Latest Posts

ജിനോമിക്സ് – ജീവശാസ്ത്രത്തിലെ ഒരു അതി നൂതന പഠന മേഖല

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] ഗവേഷണ കുതുകികളായവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഒന്നാണ് ജിനോമിക്സ് പഠനം. ഒരു കാലത്തെ ജനറ്റിക്സ് എഞ്ചിനിയറിങ്ങിന്‍റെ പരിഷ്കരിച്ച രൂപമാണ് ഈ...

വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം 

വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ  തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത...

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സ്‌പോട്ട് അഡ്മിഷന്‍

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം  വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍...

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍  താല്‍ക്കാലിക അധ്യാപകനെ  നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി  എഡും ഉളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം...

വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർ

വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം....