കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 95 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ജനറൽ കാറ്റഗറി 48, ഒ ബി സി 26, എസ് സി 14, എസ് ടി ഏഴ് എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://rrcmas.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here