ആർമി മെഡിക്കൽ കോറിലേക്ക് എംബിബിഎസ് ബിരുദധാരികളുടെ അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണ് ഉള്ളത്. ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിൽ എംബിബിഎസ് പാസായവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. 15 ഒഴിവുകൾ കൾ സ്ത്രീകൾക്ക് മാത്രമാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.amcsscentry.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.

Home VACANCIES