കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഫെസിലിറ്റേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ഡി.സി.എ/സമാനയോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുളള കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി, സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ/ഡിഒഎ, ടൈപ്പ്റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) യോഗ്യതയും ഡാറ്റാ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 4 നു രാവിലെ 10ന് കളക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തിച്ചേരണം.

Home VACANCIES