ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​മമ​നു​സ​രി​ച്ച പ​രി​ഷ്ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​മാ​ത്ര​മേ ന​ട​പ്പാ​ക്കൂ​വെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സ് വി​ത​ര​ണ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഠി​താ​ക്ക​ൾ​ക്ക് ആ​ഴ​ത്തി​ലു​ള്ള​തും താ​ങ്ങാ​വു​ന്ന​തു​മാ​കും ക​രി​ക്കു​ലം, പാ​ഠ്യ​പ​ദ്ധ​തി​ അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​തും ശാ​സ്ത്രീ​യ​വു​മാ​കും. ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ഉ​ണ്ടാ​കും.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​ക്കും മാ​ന​സി​ക, ശാ​രീ​രി​ക വി​കാ​സ​ത്തി​നും പോ​ഷ​കാ​ഹാ​രം മ​തി​യാ​യ രീ​തി​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ.

സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​വ​രെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ ​പ​ദ്ധ​തി​യി​ൽ എ​ൻ​റോ​ൾ ചെ​യ്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സാ​യി ഭ​ക്ഷ്യ​ധാ​ന്യ​വും കി​റ്റു​ക​ളും സ​പ്ലൈ​കോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!