വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷ കാലത്തേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സെന്ററ്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ്‌വര്‍ക്കര്‍ യോഗ്യത എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യൂ, കൗണ്‍സിലര്‍ യോഗ്യത -എം.എസ്.ഡബ്ല്യൂ/ക്ലിനിക്കല്‍ സൈക്കോളജി യില്‍ പി.ജി, ഐ.ടി. സ്റ്റാഫ് യോഗ്യത – ഡിഗ്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ / ഐ ടി, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ യോഗ്യത – എഴുതാനും വായിക്കാനും അറിയണം, മൂന്ന് വര്‍ഷം സമാനതസ്തികയില്‍ പ്രവര്‍ത്തിച്ചു പരിചയം. സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്ത ഭടന്മാര്‍) എന്നിവയാണ് തസ്തികകള്‍. സെക്യൂരിറ്റി ഗാര്‍ഡ് ഒഴികെയുള്ള തസ്തികള്‍ക്ക് സ്ത്രീകള്‍ അപേക്ഷിച്ചാല്‍ മതി. യോഗ്യരായ അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം എന്നിവ തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍സ്റ്റേഷന്‍ മലപ്പുറം, 676505 എന്ന വിലാസത്തില്‍ ജൂലൈ 15നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 8281999059

Home VACANCIES