ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 വിഷയങ്ങളിലായി 167 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമാണ്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെൻറ്, എക്കണോമിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ്, എഞ്ചിനീയറിംഗ് ഫിസിക്സ്, ബയോടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.dtu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!