പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുഴല്‍മന്ദം ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ പി.എസ്.സി., റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ബാങ്കിംഗ്, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, എക്കണോമിക്സ്, ജ്യോഗ്രഫി, കൊമേഴ്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ക്കും, ബിരുദാനന്തര ബിരുദ യോഗ്യതയുളള പരിചയസമ്പന്നരായ റിട്ടയേര്‍ഡ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ എസ്.എസ്.എല്‍.സി., പി.ജി., സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പാസ്പോര്‍ട്സൈസ് ഫോട്ടോയും പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രവും സഹിതം ഒക്ടോബര്‍ അഞ്ചിനകം പ്രിന്‍സിപ്പല്‍, ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ഇ.പി. ടവര്‍, കുഴല്‍മന്ദം – 678 702 വിലാസത്തില്‍ എത്തിക്കണം. ഫോണ്‍ : 04922-273777.
Home VACANCIES