പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ 01.01.2019 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരുമായ വനിതകൾ ആയിരിക്കണം.  വർക്കർമാർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം.  ഹെൽപ്പർമാർ എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം.  പട്ടികവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അഞ്ചു മുതൽ നവംബർ 25 വൈകിട്ട് അഞ്ച് വരെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.  അപേക്ഷാഫോം ശിശുവികസന പദ്ധതി ഓഫീസ്, പോത്തൻകോട്, അഴൂർ, അണ്ടൂർക്കോണം പഞ്ചായത്തുകളിലെ അങ്കണവാടികൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.  ഫോൺ: 0471-2414537, 8281999081.  വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് പോത്തൻകോട്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കഴക്കൂട്ടം പി.ഒ – 695582.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!