മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറു വരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് ഒരു വെറ്ററിനറി ഡോക്ടറെ 179 ദിവത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 39,500 രൂപ പ്രതിഫലമായി ലഭിക്കും. താല്‍പര്യമുളളവര്‍ ഡിസംബര്‍ 16 ന് രാവിലെ 10.30 ന്് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04994 255483.
Home VACANCIES