കേരള സര്‍ക്കാര്‍ സ്ഥാപനമായ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ   (ഐ.എച്ച്.ആര്‍.ഡി ) ആഭിമുഖ്യത്തില്‍ 2020 ജനുവരി മുതല്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു.   അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 30. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ( പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍  ഓഡിയോ എന്‍ജിനീയറിംഗ് ( പി.ജി.ഡി.എ.ഇ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ്  സിസ്റ്റം ഡിസൈന്‍ ( പി.ജി.ഡി.ഇ.ഡി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്  (ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്നിക്സ്  ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ) , സര്‍ട്ടിഫിക്കറ്റ്  കോഴ്സ് ഇന്‍ ലൈബ്രറി  ആന്റ്  ഇന്‍ഫര്‍മേഷന്‍ സയന്‍സ് ( സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) എന്നീ കോഴ്സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ,ഡി.എല്‍.എസ്.എം എന്നീ കോഴ്സുകള്‍ക്ക് ഡിഗ്രിയാണ് യോഗ്യത.  പി.ജി.ഡി.ഇ.ഡി കോഴ്സിന്  എം.ടെക്/ ബി.ടെക് / എം.എസ്.സി എന്നിവയാണ് യോഗ്യത. ഡി.സി.എ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.ഡി.ഡി.ടി.ഒ.എ, ഡി.എല്‍.എസ്.എം കോഴ്സുകള്‍ക്ക്  എസ്.എസ്.എല്‍.സി പാസ് ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985,2322501.

Leave a Reply