നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എൻജിനീയർ (സിവിൽ) തസ്തികയിൽ 12 ഒഴിവുകൾ. കേരളം തമിഴ്‌നാട്, കർണാടകം ഉൾപ്പെട്ട ദക്ഷിണ മേഖലയിലാണ് ഒഴിവുകൾ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ശമ്പളം 25,000 രൂപ.
സിവിൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. അപേക്ഷകന് 2018 ഓഗസ്റ്റ് 31ന് 40 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫോറം www.npccindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. എസ്.സി.,എസ്.ടി. അംഗപരിമിതർ എന്നിവർക്ക് ഫീസില്ല. അപേക്ഷകൾ Zonal Manager, NPCC Ltd., No. 1316, 2nd Cross, KHB Colony, Magadi Road, Bengaluru 560079 എന്ന വിലാസത്തിൽ സെപ്റ്റംബർ 19നു മുൻപായി ലഭിക്കണം.