Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമിന്ന് കേവലം ജോലി തേടൽ മാത്രമായിട്ടുണ്ട്. സാങ്കേതിക പഠനത്തിനു സമൂഹം കൊടുക്കുന്ന അമിത പ്രാധാന്യമതാണു സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിലെ കുട്ടികൾ. തൊഴിലധിഷ്ഠിതമെന്ന് കരുതിപ്പോരുന്ന കോഴ്സുകൾക്ക് പിറകേ മാത്രം പോകുന്ന പ്രവണത ഒട്ടും ആശാവഹമല്ല. ഏത് കോഴ്സുകൾക്കും അതിൻറ്റേതായ തൊഴിലവസരങ്ങളുണ്ടെന്ന യാഥാർത്ഥ്യം നാം കണക്കിടാറില്ല. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതത്തോടൊപ്പം മൂല്യാധിഷ്ഠിതമായിരിക്കേണ്ടതിന്റെ ആവശ്യകത വർത്തമാന പത്രങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിനിടയിൽ മാനവിക വിഷയങ്ങളുടെ പ്രാധാന്യം നാം കുറച്ച് കാണുവാൻ പാടില്ല. മാനവിക വിഷയങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് സാമ്പത്തിക ശാസ്ത്രവും ഡവലപ്മെൻറ്റ് സ്റ്റഡീസും. രാജ്യത്തിൻറ്റെ ഭാവി നിർണ്ണയിക്കുന്ന നയപരമായ തീരുമാനങ്ങളെടുക്കുവാനുള്ള അവസരമാണു ഈ വിഷയങ്ങളിലുള്ള ഉന്നത പഠനം മൂലം കൈ വരിക. ഈ വിഷയങ്ങൾ വിവിധ സർവകലാശാലകളിൽ പാഠ്യവിഷയമാണെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുബൈയിൽ സ്ഥാപിച്ച കൽപ്പിത സർവകലാശാലയായ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച് (IGIDR) ഇതിൽ നിന്നൊക്കേയും വേറിട്ട് നിൽക്കുന്നു. വികസന വിഷയങ്ങളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരമാണു ഇതിലൂടെ സംജാതമാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, ഊർജ്ജ, പരിസ്ഥിതി വിഷയങ്ങളിൽ നയ രൂപീകരണം നടത്തുവാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണു ലക്ഷ്യം. ഒരു ഗവേഷണ സ്ഥാപനം മാത്രമായാണു ആരംഭിച്ചതെങ്കിലും MSc, MPhil കോഴ്സുകളും ഇന്നിവിടെ പഠിക്കാവുന്നതാണ്.

കോഴ്സുകൾ

എം.എസ്.സി (ഇക്കണോമിക്സ്)

അപേക്ഷകർക്ക് താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം.

ഇക്കണോമിക്സിൽ ബിഎ/ബിഎസ്സി, ബികോം/ബിസ്റ്റാറ്റ്/ബിഎസ്സി (ഫിസിക്സ്/മാത്തമാറ്റിക്സ്), ബിഇ/ബിടെക്. ഇക്കണോമിക്സിൽ ബിരുദമുള്ളവർക്ക് രണ്ടാം ക്ലാസും മറ്റു ബിരുദക്കാർക്ക് ഫസ്റ്റ് ക്ലാസും വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. സ്ഥാപനത്തിൻറ്റെ വ്യവസ്ഥകൾക്ക് വിധേയമായി സ്കോളർഷിപ്പുകൾ ലഭ്യമാണു.

എംഫിൽ (ഡവലപ്മെൻറ്റ്സ്റ്റഡീസ്)

2 വർഷമാണു കാലാവധി, യോഗ്യത താഴെപ്പറയുന്നു.

എംഎ/എംഎസ്സി (ഇക്കണോമിക്സ്), എംസ്റ്റാറ്റ് അല്ലെങ്കിൽ എംഎസ്സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ്റിസേർച്ച്) അല്ലെങ്കിൽ എംബിഎ/എംടെക്/എംഇ/ബിടെക്/ബിഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കും വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

പിഎച്ച്ഡി (ഡവലപ്മെൻറ്റ് സ്റ്റഡീസ്)

4 വർഷമാണു കാലാവധി, താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം,

എംഎ/എസ്എസ്സി (ഇക്കണോമിക്സ്), എംസ്റ്റാറ്റ് അല്ലെങ്കിൽ എംഎസ്സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ്റിസേർച്ച്) അല്ലെങ്കിൽഎംബിഎ/എംടെക്/എംഇ/ബിടെക്/ബിഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കും വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

അക്കാദമിക് നിലവാരത്തിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനം. പ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം പ്രവേശനത്തിൽ നിർണ്ണായകമാണു. സ്കോളർഷിപ്പുകളും ലഭ്യമാണു.

ഇത് കൂടാതെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും, ഇവിടുത്തെ കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യതയായി നിജപ്പെടുത്തിയിട്ടുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിസിറ്റിങ്ങ് സ്റ്റുഡൻസ് പ്രോഗ്രാമും, പിഎച്ച്ഡി ചെയ്യുന്നവർക്കും അധ്യാപകർക്കുമായുള്ള വിസിറ്റിങ്ങ് സ്കോളർഷിപ്പ് പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണു.

തൊഴിൽസാധ്യത

ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സ്വദേശത്തും വിദേശത്തും വൻ കിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലെല്ലാം ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. മെയിലാണു സാധാരണ വിജ്ഞാപനം വരിക. ഓഗസ്റ്റിൽ ക്ലാസു തുടങ്ങും.

അപേക്ഷിക്കേണ്ടവിധം

ഓൺലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണു. എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്കും ശാരീരികവൈകല്യമുള്ളവർക്കും നിയമാനുസൃത സംവരണം ലഭ്യമാണു. കൂടുതൽവിരങ്ങൾക്ക് www.igidr.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!