കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ റഗുലര്‍ വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബി ടെക്/തത്തുല്യമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം സപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0490 2471530.

Leave a Reply