നല്ല വെളിച്ചമുള്ള ഒരു പ്രതലത്തിലെ പ്രകാശം തടഞ്ഞു നിർത്തപ്പെട്ട ഭാഗമാണ് നിഴൽ. നേർരേഖയിൽ സഞ്ചരിക്കുന്നവയാണ് പ്രകാശ രശ്മികൾ. അവയുടെ പാതയിൽ പ്രകാശം കടത്തിവിടാത്ത ഒരു വസ്തു കടന്നു കൂടുമ്പോൾ രശ്മികൾ ആ വസ്തുവിൽ തട്ടി പ്രതിഫലിക്കാൻ നിർബന്ധിതമാകുന്നു. അങ്ങനെ വസ്തുവിന് പിറകിൽ പ്രകാശം പതിക്കാത്ത ഒരു ഭാഗം, അതായത് നിഴൽ, ഉണ്ടാകുന്നു. പ്രകാശരശ്മികൾക്ക് അവയുടെ പാതയിലുള്ള വസ്തുക്കളെ ചുറ്റി വളഞ്ഞ് സഞ്ചരിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രകാശ സ്രോതസ്സ് ചെറുതാണെങ്കിൽ വ്യക്തമായ അരികുകളോടുകൂടിയ നിഴലാകും രൂപപ്പെടുക. പ്രകാശ സ്രോതസ്സ് വലുതാകുമ്പോൾ കൂടുതൽ ഇരുണ്ട ഒരു മധ്യഭാഗവും (അംബ്ര) ഇരുൾ കുറഞ്ഞ പുറം ഭാഗവും (പെനംബ്ര) അവ്യക്തമായ അരികുകളുമുള്ള നിഴലുണ്ടാകും.

Leave a Reply