Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ലോകമിന്നൊരു ആഗോള ഗ്രാമമാണ്. അതിനാൽ തന്നെ ഭാഷാ പഠനത്തിന്റെ പ്രാധാന്യവും ഏറുന്നു. മാധ്യമ പ്രവർത്തനം, വ്യാപാരം, ടൂറിസം, രാജ്യാന്തര നയതന്ത്രം, ഹോസ്പിറ്റാലിറ്റി, സാഹിത്യാസ്വാദനം, ഗ്രന്ഥശേഖര ഉപയോഗം, അധ്യാപനം തുടങ്ങിയ മേഖലകളിലെല്ലാം ലോക ഭാഷാ പ്രാവീണ്യം ഒഴിച്ച് കൂടാനാകാത്തതാണ്. ലോക ഭാഷകൾ പഠിക്കുവാൻ ഇന്ത്യയിലൊരു അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു സർവകലാശാലയുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാഗ്വേജ് യൂണിവേഴ്സിറ്റി (EFLU). കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സർവകലാശാലയാണിത്. രാഷ്ട്രപതിയാണ് ഇതിന്റെ വിസിറ്റർ അഥവാ പരമാധികാരി.

11 സ്കൂളുകളും അതിൻറ്റെ കീഴിൽ 41 വകുപ്പുകളും, കൂടാതെ 2 സെൻറ്ററുകളുമായാണിത് പ്രവർത്തിക്കുന്നത്. ഇപ്പോൾ കേരളത്തിൽ മലപ്പുറത്തും ഇതിന്റെ കാമ്പസ് പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രൊഫിഷ്യൻസി കോഴ്സ് ഇവിടെ തുടങ്ങിയിട്ടുണ്ട്.

സ്കൂളുകൾ

1. സ്കൂൾ ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് എഡ്യുക്കേഷൻ: പ്രധാനമായും ഇംഗ്ലീഷ് ഭാഷാധ്യാപകരെ ഉദ്ദേശിച്ചാണ് ഈ സ്കൂൾ. ബിരുദം, എം എ, എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകൾ ഇവിടെയുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇ എസ് എൽ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് മെറ്റീരിയൽ ഡവലപ്മെന്റ് , ഡിപ്പാർട്ട്മെന്റ് ഓഫ് ടെസ്റ്റിങ്ങ് ആൻഡ് ഇവാല്യുവേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിങ്ങ് ആൻഡ് ഡവലപ്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷൻ എന്നിങ്ങനെ 5 ഡിപ്പാർട്ട്മെന്റുകളായിട്ടാണ് ഇതിന്റെ പ്രവർത്തനം.

2. സ്കൂൾ ഓഫ് ലാംഗ്വേജ് സയൻസസ്: ഡിപ്പാർട്ട്മെന്റ് ഓഫ് ഫൊണറ്റിക്സ് ആൻഡ് സ്പോക്കൺ ഇംഗ്ലീഷ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലിംഗ്വിസ്റ്റിക്സ് ആൻഡ് കണ്ടമ്പററി ഇംഗ്ലീഷ്, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എന്നീ 3 ഡിപ്പാർട്ട്മെന്റുകളാണിവിടെയുള്ളത്. ലിംഗ്വസ്റ്റിക്സ്, ഫൊണറ്റിക്സ്, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ ബിരുദം മുതൽ മുകളിലേക്കുള്ള കോഴ്സുകൾ ഇവിടെയുണ്ട്.

3. സ്കൂൾ ഓഫ് ഇംഗ്ലീഷ് ലിറ്റററി സയൻസസ്: കോമൺ വെൽത്ത് രാജ്യങ്ങൾ, അമേരിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് സാഹിത്യമാണിതിൻറ്റെ പരിധിയിലുള്ളത്. സാഹിത്യ സിദ്ധാന്തങ്ങൾ, നിരൂപണം എന്നിവയും ഇതിലുൾപ്പെടുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ, ഡിപ്പാർട്ട്മെന്റ് ഓഫ് കോമൺ വെൽത്ത് ലിറ്റററി സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലിറ്റററി തിയറി ആൻഡ് ക്രിട്ടിസിസം ഇന്നിവയാണു ഡിപ്പാർട്ട്മെന്റുകൾ.

4. സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ സ്റ്റഡീസ്: ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിലിം സ്റ്റഡീസ് ആൻഡ് കമ്യൂണിക്കേഷൻ എന്നിങ്ങനെയാണു ഡിപ്പാർട്ട്മെന്റുകൾ. മീഡിയ, മാസ് കമ്യൂണിക്കേഷൻ, ഫിലിം സ്റ്റഡീസ്, വിഷ്വൽ കമ്യുണിക്കേഷൻ എന്നിവയിൽ ബിരുദം ബിരുദാനന്തര ബിരുദം, ഗവേഷണ പ്രോഗ്രാമുകൾ തുടങ്ങിയവയുണ്ട്.

5. സ്കൂൾ ഓഫ് ഇൻറ്റർ ഡിസിപ്ലിനറി സ്റ്റഡീസ്: കല, സൗന്ദര്യ ശാസ്ത്രം, കൾച്ചറൽ സ്റ്റഡീസ്, താരതമ്യ സാഹിത്യം ഇവയാണു പഠന വിഷയങ്ങൾ. ഡിപ്പാർട്ട്മെന്റ് ഓഫ് എയ്സ്തെറ്റിക്സ് ആൻഡ് ഫിലോസഫി, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പാരറ്റീവ് ലിറ്ററേച്ചർ, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ എസ്ക്ലൂഷൻ സ്റ്റഡീസ്, ഡിപ്പാർട്ട്മെൻറ്റ് ഓഫ് ഹിന്ദി ആൻഡ് ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയാണു ഡിപ്പാർട്ട്മെന്റുകൾ.

6. സ്കൂൾ ഓഫ് അറബ് സ്റ്റഡീസ്: അറബി ഭാഷ, സാഹിത്യം, ലിംഗ്വിസ്റ്റിക്സ്, ആഫ്രിക്കൻ സാഹിത്യം എന്നിവയെല്ലാം ഇവിടെ പഠന വിഷയങ്ങളാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് അറബിക് ലാഗ്വേജ് ആൻഡ് ലിംഗ്വിസ്റ്റിക്, ഡിപ്പാർട്ട്മെന്റ് ഓഫ് അറബിക് ലിറ്ററേച്ചർ എന്നിവയാണു ഡിപ്പാർട്ട്മെന്റുകൾ.

7. സ്കൂൾ ഓഫ് ഏഷ്യൻ സ്റ്റഡീസ്: ഡിപ്പാർട്ട്മെന്റ് ഓഫ് ചൈനീസ്, ജപ്പാനീസ് ആൻഡ് കൊറിയൻ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് പേർഷ്യൻ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ടർക്കീഷ് സ്റ്റഡീസ് എന്നീ 3 ഡിപ്പാർട്ട്മെന്റുകളാണിവിടെയുള്ളത്. ചൈനീസ്, ജപ്പാനീസ്, കൊറിയൻ, ടർക്കിഷ് ഭാഷകളും സാഹിത്യവുമൊക്കെ ഇവിടെ പഠന വിഷയങ്ങളാണ്.

8. സ്കൂൾ ഓഫ് ജർമാനിക് സ്റ്റഡീസ്: ജർമൻ ഭാഷ, സാഹിത്യം, ഓസ്ട്രിയൻ സ്റ്റഡീസ്, സ്വിസ് സ്റ്റഡീസ് എന്നിവ ഇവിടെയുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ജർമൻ ലാഗ്വേജ് ആൻഡ് ലിംഗ്വിസ്റ്റിക്, ഡിപ്പാർട്ട്മെന്റ് ഓഫ് ജർമൻ ലിറ്ററേച്ചർ, ഡിപ്പാർട്ട്മെന്റ് ഓഫ് ജർമാനിക് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഓസ്ട്രിയൻ ആൻഡ് സ്വിസ് ജർമൻ ലിറ്ററേച്ചർ എന്നിങ്ങനെയാണു ഡിപ്പാർട്ട്മെന്റുകൾ.

9. സ്കൂൾ ഓഫ് ഫ്രഞ്ച് സ്റ്റഡീസ്: ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്രഞ്ച് ലാഗ്വേജ് ആൻഡ് ലിഗ്വിസ്റ്റിക്, ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്രഞ്ച് ലിറ്ററേച്ചർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്രാങ്കോഫോൺ സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്പാനിക് സ്റ്റഡീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് പോർച്ചുഗീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇറ്റാലിയൻ സ്റ്റഡീസ് എന്നീ 6 ഡിപ്പാർട്ട്മെന്റുകളായിട്ടാണിതിന്റെ പ്രവർത്തനം. ഫ്രഞ്ച്, പോർച്ചുഗീസ്, ഇറ്റാലിയൻ എന്നീ ഭാഷകളും സാഹിത്യവുമൊക്കെ ഇവിടെ പഠിക്കുവാൻ കഴിയും.

10. സ്കൂൾ ഓഫ് റഷ്യൻ സ്റ്റഡീസ്: ഡിപ്പാർട്ട്മെന്റ് ഓഫ് റഷ്യൻ ലാഗ്വേജ് ആൻഡ് ലിംഗ്വിസ്റ്റിക്, ഡിപ്പാർട്ട്മെന്റ് ഓഫ് റഷ്യൻ ലിറ്ററേച്ചർ എന്നിവയാണ് ഡിപ്പാർട്ട്മെന്റുകൾ. റഷ്യൻ സാഹിത്യവും ഭാഷയുമൊക്കെ ഇവിടെ പഠിക്കുവാൻ കഴിയും.

11. സ്കൂൾ ഓഫ് ഡിസ്റ്റസ് എഡ്യുക്കേഷൻ: ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചിങ്ങ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലിംഗ്വിസ്റ്റിക് ആൻഡ് ഫൊണറ്റിക്സ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലിറ്ററേച്ചേഴ്സ് ആൻഡ് ഇംഗ്ലീഷ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ്റ്റസ് എഡ്യുക്കേഷൻ ഇൻ ഫോറിൻ ലാംഗ്വേജ് ലിറ്ററേച്ചേഴ്സ്. ഇംഗ്ലീഷ് ഭാഷ, സാഹിത്യം ഇവയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ കോഴ്സുകൾ ഇവ വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്നതിവിടെയാണ്.

EFLU Campus, Source – thehindu.com

കോഴ്സുകളും യോഗ്യതകളും

ഇംഗ്ലീഷ് ഭാഷ, സാഹിത്യം, ലിംഗ്വിസ്റ്റിക്സ്, ഫൊണറ്റിക്സ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, ടർക്കിഷ്, അറബിക്, പോർച്ചുഗീസ്, ഇറ്റാലിയൻ, ചൈനീസ്, എന്നിവയിൽ ഓണെഴ്സ് ബിരുദം, ബിരുദാനന്തര ബിരുദം, എം ഫിൽ, പി എച്ച് ഡി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് കോഴ്സുകൾ എല്ലാം ഇവിടെയുണ്ട്. ഇവയ്ക്ക് പുറമേ എം എ (മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), ബി എഡ് എന്നിവയുമുണ്ട്.

ത്രിവത്സര ബി എ (ഓണേഴ്സ്), പഞ്ചവത്സര ഇൻറ്റഗ്രേറ്റഡ് എം എ എന്നീ കോഴ്സുകൾക്ക് പ്ലസ് ടു വാണു യോഗ്യത. ദ്വിവത്സര എം എ യ്ക്കും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ബിരുദമാണു അടിസ്ഥാന യോഗ്യത. വിദേശ ഭാഷകൾ തുടക്കം മുതൽ പി എച്ച് ഡി വരെ പഠിക്കുവാൻ സൗകര്യമുണ്ട്. പഞ്ചവത്സര ഇൻറ്റഗ്രേറ്റഡ് കോഴ്സുകളിൽ 3 വർഷം പൂർത്തിയാക്കിയാൽ ബി എ (ഓണേഴ്സ്) ബിരുദം ലഭിക്കും. തുടർന്ന് മറ്റ് കോഴ്സുകൾക്ക് പോകാം. പഞ്ചവത്സര എം എ ഇംഗ്ലീഷ് കോഴ്സിൽ മറ്റൊരു വിദേശ ഭാഷ കൂടി പഠിക്കണം.

പഞ്ചവത്സര മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം എം എ കോഴ്സ് ഇവിടുത്തെ പ്രത്യേകതയാണു. ഇത് പഠിക്കുമ്പോഴും ഇംഗ്ലീഷിനു പുറമേ ഒരു വിദേശ ഭാഷ കൂടി പഠിക്കേണ്ടതുണ്ട്. പ്ലസ് ടു വാണു ഇതിനു വേണ്ട അടിസ്ഥാന യോഗ്യത.

എല്ലാറ്റിനും പ്രവേശന പരീക്ഷയും ഇൻറ്റർവ്യൂവുമുണ്ട്. ഏപ്രിലിലാണു അപേക്ഷിക്കേണ്ടത്. മേയ് അവസാനം പ്രവേശന പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പ്രവേശന പരീക്ഷാ കേന്ദ്രങ്ങളാണു.

ഭാഷാ പ്രാവിണ്യ പരിശോധന: ഓൾ ഇന്ത്യ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ്ങ് അതോറിറ്റി (AIELTA) എന്ന നിലയിൽ, ഇന്ത്യയിൽ 27 കേന്ദ്രങ്ങളിൽ വച്ച് അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം എത്രയെന്ന് കണക്കാക്കുന്ന പരീക്ഷയും നടത്തുന്നു. കേട്ടറിവ്, വായന, സംസാരം, എഴുത്ത്, വ്യാകരണം, പദസമ്പത്ത് എന്നിവ എത്രയെന്ന് നിർണ്ണയിക്കാം. മെയ് അവസാനമാണു പരീക്ഷ. 16 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

പഠന ചിലവ്

ഇവിടെ ഫീസ് കുറവാണു. സാമ്പത്തികമായി പിന്നാക്കമായവർക്ക് ഫീസിളവ്, സ്റ്റൈപൻഡ്, ബുക്ക് അലവൻസ്, ഹോസ്റ്റൽ വാടക ഇളവ് എന്നിവ ലഭിക്കും. ജോലി ചെയ്ത് പഠിക്കുവാനുള്ള സംവിധാനവുമുണ്ട്.

വളരെ മികച്ച പ്ലേസ്മെൻറ്റ് സെൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒറാക്കിൾ പോലുള്ള മുൻ നിര കമ്പനികൾ ഇവിടെ നിന്നും കുട്ടികളെ റിക്രൂട്ട് ചെയ്യാറുണ്ട്.

ഭാഷാ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഇവിടെ ഏറെ വിദേശ വിദ്യാർഥികളുമുണ്ട്. ലോകത്തിലെ മറ്റ് സർവകലാശാലാകളുമായി ചേർന്ന് സംയുക്ത ഗവേഷണം, അധ്യാപക എക്സ്ചേഞ്ച്, വിദ്യാർഥി എക്സ്ചേഞ്ച് എന്നിവയുണ്ട്. വിയറ്റ്നാം, കമ്പോഡിയ, ലാവോസ്, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്യാമ്പസുകൾ തുടങ്ങുവാൻ പദ്ധതിയുണ്ട്. താമസം വിനാ ഒരു അന്തർദേശീയ സർവകലാശാലയായി മാറും. ഭാഷാ പഠനമാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനേറ്റവും നല്ല ക്യാമ്പസുകളിലൊന്നാണു ‘ഇഫ്ലു’. വിശദ വിവരങ്ങൾക്ക് www.efluniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!