കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നടത്തുന്ന ” Evaluating the Impact of COVID-19 on differently abled people and re-identifying their needs – A mixed method approach’ എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെലോ ആയി 25000/- രൂപ (ഇരുപത്തി അയ്യായിരം രൂപ മാത്രം ) പ്രതിമാസ വേതനത്തിൽ പരമാവധി 2 വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനു അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

  • യോഗ്യത

1 .കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ആരോഗ്യശാസ്ത്ര സംബന്ധമായ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം

2. രണ്ടു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ/അദ്ധ്യാപന പരിചയം

  • അഭിലഷണീയം

1. ഈ ഗവേഷണ പദ്ധതിയുടെ ഭാഗമായി യൂണിവേഴ്സിറ്റിയിൽ PhD ബിരുദത്തിനു രജിസ്റ്റർ ചെയ്യാമെന്നുള്ളതിനാൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല PhD റെഗുലേഷൻ – 2018 അനുശാസിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

2.മാനസികാരോഗ്യ / സാമൂഹികാരോഗ്യ ഭിന്നശേഷി മേഖലകളിലെ (അദ്ധ്യാപനം/ ഗവേഷണം ) പ്രവൃത്തി പരിചയം അഭികാമ്യം.

ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും (ബന്ധപ്പെടാനുള്ള ഫോൺ നമ്പർ,മേൽവിലാസം എന്നിവയോടെ ) യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല കാര്യാലയത്തിൽ 2023 ഫെബ്രുവരി 15- രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകുവാൻ താത്പര്യപ്പെടുന്നു