
സർക്കാർ സിലബസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി TURN ലേർണിംഗ് ആപ്പ്. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം നേടാനായി സഹായിക്കുന്ന രീതിയിലാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കേരളാ സ്റ്റേറ്റ് സിലബസ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഈ ട്യൂഷൻ ആപ്പ് ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു.
വളരെ ഭീമമായ തുകയ്ക്ക് പ്രത്യേക ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളവയാണ് നിലവിലുള്ള ഓൺലൈൻ പഠന ആപ്പ്ളിക്കേഷനുകൾ പ്രവർത്തിക്കുന്നത്. അവയുടെ വില / വരിസംഖ്യ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനാകുന്നതിനും അപ്പുറമാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മാത്രമാണ് വിദ്യാർത്ഥികൾക്ക് ആകെയുള്ള മാർഗ്ഗമായി നിലനിൽക്കെ, എല്ലാത്തരം വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് TURN ലേർണിംഗ് ആപ്പ് പ്രവർത്തിക്കുന്നത്.
തുച്ഛമായ വാർഷിക ഫീസാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം, മറ്റൊരു ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമും ഇതുവരെയും നൽകാത്ത ഒരുപാട് സവിശേഷതകൾ ഈ ആപ്പിനുണ്ട്. വെറുമൊരു ഓൺലൈൻ പഠനസഹായി എന്നതിനുപകരം ഒരു യഥാർത്ഥ ട്യൂഷൻ അനുഭവമാണ് വിദ്യാർത്ഥികൾക്ക് ഈ ആപ്പ് നൽകുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളം മീഡിയത്തിൽ പഠിക്കുന്നവർക്കും ഓൺലൈൻ ട്യൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സൗകര്യം ഇപ്പോൾ നിലവിലുള്ള മറ്റൊരു ആപ്പും നൽകുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. കൂടാതെ, ഓരോ പാഠങ്ങളും വെവ്വേറെയായി പഠിപ്പിക്കുന്ന രീതിയിലാണ് TURN ആപ്പ് പ്രവർത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒരു വെർച്യുൽ ട്യൂഷൻ അനുഭവമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
റെക്കോർഡ് ചെയ്ത വിഡിയോകളും ലൈവ് ക്ലാസ്സുകളും ഒരേപോലെ ലഭ്യമാക്കിക്കൊണ്ടാണ് ഈ ആപ്പ് വിദ്യാർത്ഥികൾക്ക് പ്രിയങ്കരമാകുന്നത്. ഇതുകൂടാതെ വരിക്കാരാകുന്ന വിദ്യാർത്ഥികൾക്ക് തീർത്തും സൗജന്യമായി മോട്ടിവേഷൻ ക്ലാസ്സുകളും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭ്യമാണ്. ഓൺലൈൻ മോഡൽ എക്സാം, സ്റ്റഡി നോട്ടുകൾ, റിവിഷൻ, സംശയ നിവാരണത്തിനായുള്ള സൗകര്യം, തുടങ്ങി ഒട്ടനവധി സവിശേഷതകളും TURN ലേർണിംഗ് ആപ്പ് മുന്നോട്ടു വയ്ക്കുന്നുണ്ട്.
ആദ്യഘട്ടമെന്നനിലയിൽ 8 മുതൽ 10 വരെ ക്ലാസ്സുകൾക്കാണ് ഈ ആപ്പിന്റെ സേവനം ലഭ്യമായിരിക്കുന്നത്. തുടർന്ന് മറ്റ് ക്ലാസ്സുകളിൽക്കൂടി ആരംഭിക്കാനും ഇതിന്റെ അണിയറ പ്രവർത്തർക്ക് പദ്ധതിയുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വാർഷിക വരിസംഖ്യയിൽ 50% ഇളവ് നൽകിക്കൊണ്ടാണ് ആപ്പ് വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഈ ഇളവ് ഒട്ടേറെപ്പേർക്ക് ആശ്വാസമാകും എന്നത് തീർച്ച…
കൂടുതൽ വിവരങ്ങൾക്ക് : വിളിക്കുക: 9847060999
വാട്സ്ആപ്പ്: 8078444776