വനിതാ ശിശു വികസന വകുപ്പിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ആർ സി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, അംഗീകൃത ബി എഡ് ബിരുദം, ശിശു സംരക്ഷണ പരിപാടികളിൽ മൂന്നുവർഷത്തെ നേതൃത്വപരമായ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474-2791597.

Leave a Reply