സംസ്ഥാന സർക്കാരിൻറെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പ്രോജക്ട് കോഡിനേറ്റർ, ടെക്നോളജി ഫെലോഷിപ് കോർപ്പറേറ്റ് റിലേഷൻഷിപ്പ്, ടെക്നോളജി ഫെലോ ഇൻകുബേഷൻ, ടെക്നോളജി ഫെലോ ഐ ഇ ഡി സി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.startupmission.kerala.gov.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14.

Leave a Reply