വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ്  പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര താമസമായിട്ടുള്ള വനിതകൾക്കാണ് അവസരം. പത്താം ക്ലാസ് പാസായവർക്ക്  അപേക്ഷിക്കാം. പ്രായപരിധി: 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ്‌ കഴിയാത്തവരുമായിരിക്കണം. എസ് സി / എസ് ടി വിഭാഗത്തിലുള്ളവർക് മൂന്നു വർഷത്തെ വയസ്സ്‌ ഇളവ് നൽകീട്ടുണ്ട്
അപേക്ഷകൾ 2020 സെപ്‌റ്റംബർ 9 നു 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്
അപേക്ഷ സമർപ്പിക്കേണ്ട വിലാസം :ശിശുവികസന പദ്ധതി ഓഫീസർ ഐ സി ഡി എസ് പ്രോജക്ട് ,ചാലക്കുടി അഡിഷണൽ, മിനി സിവിൽ സ്റ്റേഷൻ ,ചാലക്കുടി ,680307

Leave a Reply