Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ബി എ ആർ… ബാർ…! 

ഇന്ന് നമുക്ക് ബാറുമായി ബന്ധപ്പെട്ട ഒരു കരിയറിനെക്കുറിച്ച് അറിയാം. ബാർ എന്ന് കേട്ട് ആരും മുഖം ചുളിക്കണ്ട. ലോകത്തിലെവിടെ പോയാലും ഇന്നീ കരിയറിന് സാധ്യതകളുണ്ട്, ട്രാവലിംഗ് ബാർടെൻഡർ എന്നൊരു മേഖല പോലും ഈ ഒരു കരിയറിൽ നിലവിലുണ്ട്. ജോലിയോടൊപ്പം സ്വന്തം പാഷനും, ട്രാവലിംഗ് മോഹവുമൊക്കെ ചേർത്ത് പിടിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഒരു അടിപൊളി കരിയർ ആണ് ബാർടെൻഡർ. 

ആരാണ് ഒരു ബാർടെൻഡർ? ബാർടെൻഡർ ഒരു ഹോസ്പിറ്റാലിറ്റി പ്രൊഫെഷണൽ ആണ്. ബാറുകളിലാണ് ഇവരെ നമുക്ക് കൂടുതലായി കാണാൻ കഴിയുക. നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്ന, ആഘോഷങ്ങൾ ഇഷ്ടപ്പെടുന്ന, അതിനോടൊപ്പം ഫാസ്റ്റായി ജോലി ചെയ്യാൻ കഴിയുന്നവരായിരിക്കും ബാർടെൻഡർമാർ. ബാറുകളിൽ, ഹോട്ടലുകളിൽ, റെസ്റ്ററന്റുകളിൽ ഡ്രിങ്ക്സ് മിക്സ് ചെയ്യുകയും സെർവ് ചെയ്യുകയും ചെയ്യുന്നവരാണ് ബാർടെൻഡർമാർ എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. അതുക്കും മേലെയാണ് ഒരു ബാർ ടെൻഡർ. മണിക്കൂറുകളോളം നിന്നുകൊണ്ട് മൾട്ടി ടാസ്കിങ് ചെയ്യുന്ന, ആളുകളോട് ഒരുപാട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, ആളുകളെ എന്റെർറ്റൈൻ ചെയ്യിക്കുന്ന വ്യക്തികൾ കൂടിയാണ് ഇവർ. 

bar tender an amazing career

എങ്ങനെ ഒരു ബാർടെൻഡർ ആവാം? എന്താണ് പഠിക്കേണ്ടത്?

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് അല്ലെങ്കിൽ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഇവയിലേതെങ്കിലുമൊരു കോഴ്സ് പഠിച്ചാൽ നിങ്ങൾക്കും ഒരു ബാർടെൻഡർ ആവാം. ബാർടെൻഡർ 3 വിധമുണ്ട്;

മിക്‌സോളോജിസ്റ്റ്: ആദ്യം പറഞ്ഞതുപോലെ ഡ്രിങ്ക്സ് കൃത്യമായ അളവിൽ മിക്സ് ചെയ്യുന്ന വ്യക്തിയാണ് മിക്‌സോളജിസ്റ്റ്. പുതിയ കോക്ക്ടെയിലുകൾ ഉണ്ടാക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ബാറുകൾക്കും റെസ്റ്ററന്റുകൾക്കുമായി പുതിയ കോക്ക്ടെയിൽ മെനു വികസിപ്പിക്കുന്നതിലും മിക്‌സോളജിസ്റ്റുകൾക്ക് കൃത്യമായ പങ്കുവഹിക്കാനുണ്ട്. 

കോക്ക്ടെയിൽ കാറ്ററേഴ്സ്: പേരുപോലെ തന്നെ ഇവർ കാറ്ററേഴ്സ് ആണ്. ഇവെന്റുകളിൽ അതായത്, വിവാഹങ്ങൾ, വിവിധ പാർട്ടികൾ എന്നിങ്ങനെ ഇവെന്റുകളിൽ ഡ്രിങ്ക്സ് മിക്സ് ചെയ്യുകയും സെർവ് ചെയ്യുകയും ചെയ്യുന്നവരാണ് ഇവർ. 

ലിക്കർ സെയിൽസ് റെപ്രെസെന്ററ്റീവ്സ്: ആൽക്കഹോൾ അടങ്ങിയ ബിവറേജുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളാണ് ഇവർ. വിവിധ ബാറുകളിലും റെസ്റ്ററന്റുകളിലുമെത്തി അവിടങ്ങളിലെ മാനേജർമാരുമായി സംസാരിച്ച് ബിവറേജുകളിലെ വ്യത്യസ്തതയെക്കുറിച്ചും, ടേസ്റ്റ്, ഇൻഗ്രീഡിയെന്റ്സ്, പ്രൊപ്പോഷൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ച് വില്പന നടത്തുന്ന മാർക്കറ്റിങ് പ്രൊഫെഷനലുകൾ. 

ഇനി വേറൊരു വിഭാഗം കൂടിയുണ്ട്. ആദ്യം പറഞ്ഞതുപോലെ ട്രാവലിംഗ് ബാർട്ടൻഡേഴ്‌സ്. യഥാർത്ഥത്തിൽ ലോകം മുഴുവൻ എക്‌സ്‌പ്ലോർ ചെയ്ത് ജീവിതം ആസ്വദിക്കാൻ കഴിയുന്ന ഒരു വിഭാഗം ആളുകളാണ് ഇവർ. ലോക ടൂർ, അതോടൊപ്പം ആകർഷകമായ മണിക്കൂറുകൾക്ക് വേതനം വാങ്ങാൻ കഴിയുന്ന, ഫ്ലെക്സിബിൾ ആയിട്ടുള്ള ഒരു ജോലികൂടി. അങ്ങനെ ഒരു മൈൻഡുള്ള ആളുകൾക്ക് ചൂസ് ചെയ്യാവുന്ന അടിപൊളി കരിയറാണ് ബാർടെണ്ടറുടേത്.

bar tender an amazing career

പാർട്ട് ടൈം ആയോ ഫുൾ ടൈം ആയോ നമുക്കീ ജോലി ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറിനാണ് നമുക്ക് പേയ്മെന്റ്. ശമ്പളത്തിന് പുറമേ കിട്ടുന്ന ടിപ്പും ബാർടെൻഡറുടെ വരുമാനമാണ്. ഫ്ലെക്സിബിൾ ആയിട്ടുള്ള വർക്ക് ടൈം ആണ് മറ്റൊരു പ്രത്യേകത. ജോലിയോടൊപ്പം നമ്മുടെ പാഷനും മുന്നോട്ട് കൊണ്ടുപോകാൻ ഈ കരിയർ സഹായിക്കും. സംഗീതമോ ഡാൻസോ, ആർട്ടോ തുടങ്ങി എന്താണോ നമ്മുടെ പാഷൻ അത് തുടരാൻ ബാർ ടെണ്ടർ ജോലി ഒരു തരത്തിലും നമുക്ക് തടസം നിൽക്കുന്നില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. 

ഒരു ബാർടെൻഡർക്ക് ഉണ്ടാവേണ്ട സ്കിൽ സെറ്റിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. കമ്മ്യൂണിക്കേഷൻ സ്കിലാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആളുകളോട് നന്നായി ഇടപെടാൻ കഴിയുന്ന, നന്നായി സംസാരിക്കാനും പെരുമാറാനും കഴിയുന്നത് ഈ ജോലിക്ക് ഒരു അഡ്വാൻറ്റേജ് ആണ്. അടുത്തത് കസ്റ്റമർ സർവീസ് സ്കിൽ ആണ്. കസ്റ്റമർ ഈസ് ദി കിംഗ് എന്നാണല്ലോ. പിന്നീട് വേണ്ടത് ഡിസിഷൻ മേക്കിങ് സ്കിൽ ആണ്. നിർണായക ഘട്ടങ്ങളിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ കഴിയണം. ബാർടെൻഡർ നല്ല ഫിസിക്കൽ സ്റ്റാമിന ഉള്ള വ്യക്തി ആയിരിക്കണം. ദീർഘനേരം നിന്നുകൊണ്ടുള്ള ജോലിയാണിത്. സ്റ്റാമിന ഉണ്ടെങ്കിൽ മാത്രമേ അതിനു കഴിയുകയുള്ളു. മൾട്ടി ടാസ്കിങ് സ്കിൽ തീർച്ചയായും ഉണ്ടായിരിക്കണം. തിരക്കുള്ള സമയങ്ങളിൽ പോലും ആര്? എന്ത്? ഏത് അളവിൽ ഓർഡർ ചെയ്‌തെന്നും അതിന്റെ വിലയുമൊക്കെ കൃത്യമായി ഓർത്തെടുക്കാനും മാനേജ് ചെയ്യാനും കഴിയണം. 

യഥാർത്ഥത്തിൽ ഹൈലി റെസ്പോണ്സിബിൾ ആയിട്ടുള്ള, ഒപ്പം തന്നെ റിസ്കുള്ള ജോബ് കൂടിയാണ് ബാർടെണ്ടറുടേത്. കോൺഫിഡന്റായ പെർസിസ്റ്റന്റായ ആളുകൾക്ക് നിഷ്പ്രയാസം കഴിവ് തെളിയിക്കാൻ പറ്റിയ മേഖലകൂടിയാണിത്. ശമ്പളത്തിലേക്ക് കടന്നാൽ ഒരു ജൂനിയർ ബാർ ടെൻഡർക്ക് ലഭിക്കാവുന്ന വാർഷിക ശരാശരി വരുമാനം 2 ലക്ഷമാണ്. സീനിയർ ബാർ ടെൻഡർക്ക് അത് 4 ലക്ഷത്തിനു മുകളിലാണ്. കസ്റ്റമറുടെ കയ്യിൽ നിന്നും ലഭിക്കുന്ന ടിപ്പ് കൂടാതെയാണ് ഇത്. 

ബാർ ടെണ്ടർ ജോലിയാണ് നിങ്ങൾക്ക് പറ്റിയ മേഖല എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കും ഈ മേഖല ചൂസ് ചെയ്യാവുന്നതാണ്. എല്ലാ കാലത്തും ഡിമാന്റുള്ള ഒരു ജോലിയാണിത്. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ഡ്രിങ്ക്സ് ഉപയോഗിക്കുന്നവരാണ് മനുഷ്യർ. അതുകൊണ്ട് തന്നെ കരിയർ സാധ്യതയ്ക്ക് മങ്ങലേൽക്കില്ല എന്ന് തന്നെ കരുതാം.