ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 14 രാവിലെ 10.30ന് അഭിമുഖത്തിന് എത്തിച്ചേരണം. യോഗ്യത എസ്.എസ്.എല്‍.സി, കേരള സര്‍ക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ്/ ബി.എസ്.സി റേഡിയോളജി. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്,യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

Leave a Reply