സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി 01.01.2020ന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 16650-23200 (ശമ്പള സ്‌കെയിലിന്റെ മിനിമത്തിൽ പ്രതിമാസം 68711 രൂപ). യോഗ്യത: ജനറൽ മെഡിസിനിൽ എം.ഡിയും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംബിബിഎസും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ, ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം. ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി) എന്നിവ [email protected]  എന്ന മെയിലിലേക്ക് 11നകം അയയ്ക്കണം.

Leave a Reply