വളരെ മികച്ച ഒരു ഇതാണ് ഇത് എന്ന് തോന്നുന്നുണ്ടാവും അല്ലേ? പോകുന്നത് ഡെലിവെറികൾ ചെയ്യാനാണെന്ന് മാത്രം.

സാങ്കേതികവിദ്യയുടെ വളർച്ചയും ഇമെയിൽ സംവിധാനവും ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ രഹസ്യ വിവരങ്ങൾ ഉൾക്കൊള്ളുന്നതല്ലാത്ത എല്ലാ ഡോക്യൂമെന്റുകളും, അങ്ങനെ അയച്ചു കൊടുക്കുകയാണ് പതിവ്. എന്നാൽ ഒരു കാലത്ത് ഇതായിരുന്നു ഈ ബൈക്ക് കുറിയർമാരുടെ പ്രധാന ജോലി. എത്തിക്കേണ്ട വസ്തു വാങ്ങി, അത് എത്തേണ്ട സ്ഥലത്ത്, എത്തേണ്ട സമയത്തിൽ, എത്തേണ്ട ആളുടെ കയ്യിൽ എത്തും വരെ ദൂത് പോകുന്ന വ്യക്തിയുടെ കടമകൾ അവസാനിക്കുന്നില്ല.

എന്നാൽ ഇപ്പോൾ യൂബർ ഈറ്റ്‌സ് പോലെയുള്ള സ്ഥാപനങ്ങൾ ഉള്ളത് കൊണ്ട് തന്നെ ബൈക്ക് കരിയർ ഒരു തൊഴിലായി സ്വീകരിക്കാവുന്നതാണ്. പ്രതിമാസം നിശ്ചിതമായ ശമ്പളം നൽകുന്ന ഒരു ജോലിയല്ല ഇത്. എത്ര ജോലികൾ ഏറ്റെടുക്കുന്നു, എത്ര ദൂരം യാത്ര ചെയ്യുന്നു, സമയത്തിന് മുൻപേ എത്തിക്കുന്നുണ്ടോ, എന്നതൊക്കെ അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുക. യൂബർ ഈറ്റ്‌സ് വഴി ചെയ്യുന്നത് ഓർഡർ ചെയ്യുന്ന ഭക്ഷണം അവരിൽ എത്തിക്കുക, അതായത് ഹോം ഡെലിവറി എന്നതാണ്. ഒരു ദിവസം 800 മുതൽ 1000 വരെ ഒക്കെ നേടാവുന്ന ജോലിയാണിത്. നേരത്തെ പറഞ്ഞ ഘടകങ്ങൾ കൂടാതെ ദിവസത്തിലെ ഏതു സമയത്താണ് യാത്ര ചെയ്യുന്നത് എന്നതിനും പ്രസക്തി ഉണ്ട്. അതായത്, രാത്രി എട്ട് മണിക്ക് ശേഷം യാത്രകൾ ചെയ്യാൻ ആൾക്കാർ ആരും തന്നെ ഉണ്ടാകില്ല എന്ന് വെയ്ക്കുക. അപ്പോൾ ആ സമയത്ത് ജോലി ചെയ്യുന്നവർക്ക് അധികമായ ശമ്പളം ലഭിക്കും. ബൈക്ക് അഥവാ സൈക്കിൾ, മോട്ടോർ ബൈക്ക്, കാർ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച വ്യത്യസ്തമായ ശമ്പളവുമാണ് യൂബർ ഈറ്റ്സിൽ ലഭിക്കുക.

പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോഴും പണ്ടത്തെ ശൈലിയിലുള്ള ബൈക്ക് കുറിയറുകൾ നിലനിൽക്കുന്നു. അതിനായി പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ട്, അവർ റേഡിയോ വഴി അവരുടെ ജോലിക്കാരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും, ജോലിക്കാർ വണ്ടിയിൽ യാത്ര ചെയ്യുകയും ചെയ്യുന്നു. നാടിന്റെ സ്പന്ദനമറിയുവാൻ സാധിക്കുന്ന ഈ ജോലിക്ക് വ്ദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിലും, ഇതൊരു കരിയർ ആക്കണമെങ്കിൽ ശാരീരികമായ തികവും ക്ഷമതയും അത്യാവശ്യമാണ്. അമേരിക്കയിലൊക്കെ, അവിടുത്തെ സംസാര ഭാഷയായ ഇംഗ്ലീഷ് വ്യക്തമായി സംസാരിക്കുവാൻ സാധിക്കാത്ത, അന്യദേശങ്ങളിൽ വേരുകളുള്ള മനുഷ്യർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു ജോലിയായി ഇതിനെ കാണുന്നു.

വഴികൾ മനസിലാക്കാനും ഓർത്തു വെയ്ക്കാനുമുള്ള കഴിവ്, സമയനിഷ്‌ഠ, സ്ഥിരത, ശാരീരിക ക്ഷമത, എന്നിവയാണ് ഈ ജോലിക്ക് ഏറ്റവും നിർണ്ണായകം. പലപ്പോഴും സ്വന്തം വണ്ടിയായിരിക്കും ഉപയോഗിക്കേണ്ടി വരിക, ആയതിനാൽ തന്നെ അത്യാവശ്യം അറ്റകുറ്റപണികൾ അറിഞ്ഞിരുന്നാൽ എപ്പോഴുമെപ്പോഴും വർക്ക് ഷോപ്പുകളിൽ കയറുന്ന സമയവും പൈസയും ലാഭിക്കാം. എന്നാൽ താത്പര്യപ്പെട്ട് ഈ ജോലി പാർട്ട് ടൈം ആയോ അല്ലാതെയോ തിരഞ്ഞെടുക്കുന്നവർക്ക് വളരെ രസകരവും, ആത്മസുഖവും നൽകുന്ന ഒരു ജോലിയാണിത്. ലിങ്ക്ഡ് ഇൻ വെബ്സൈറ്റിൽ തന്നെ 44,000ലധികം തൊഴിലവസരങ്ങളുള്ള ഈ മേഖലയിലേക്ക് യാത്രകൾ ഇഷ്ടപ്പെടുന്നവർ മാത്രം കടന്നു ചെല്ലുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!