പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി (ഹോമിയോ) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-47. താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ 0491- 2966355, 2576355.

Leave a Reply